ഓപ്പറേഷൻ അജയ്; ഇസ്രയേലിൽ നിന്നുള്ള രണ്ടാം വിമാനത്തിലെത്തിയത് 33 മലയാളികൾ

‘ഓപ്പറേഷൻ അജയ് ‘ യുടെ ഭാഗമായി ഇസ്രയേലിൽ നിന്നും ഇന്ത്യക്കാരുമായുള്ള രണ്ടാം വിമാനം ഡൽഹിയിലെത്തി. 

235 പേരുടെ യാത്രാ സംഘത്തിൽ 33 മലയാളികളാണുള്ളത്. വിദേശകാര്യ സഹമന്ത്രി രാജ് കുമാർ രഞ്ജൻ സിംഗ് മടങ്ങിയെത്തിയ പൗരന്മാരെ സ്വീകരിച്ചു.

212 യാത്രക്കാരെയും കൊണ്ടുള്ള ആദ്യ ബാച്ച് കഴിഞ്ഞ ദിവസം ഇസ്രായേലിൽ നിന്ന് എത്തിയിരുന്നു. തിരികെ എത്തുന്ന മലയാളികളെ സഹായിക്കുന്നതിനായി  ന്യൂഡൽഹി കേരള ഹൗസിൽ  24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം ആരംഭിച്ചു. കൺട്രോൾ റൂം നമ്പർ: 011 23747079. 

ഇസ്രായേലിൽ നിന്നും കേരളത്തിലെത്താൻ ആഗ്രഹിക്കുന്ന മലയാളികൾക്കായി കേരള ഹൗസിന്‍റെ വെബ്സൈറ്റിൽ പേര് രജിസ്റ്റർ ചെയ്യാൻ സൗകര്യം ഒരുക്കിയിട്ടുണ്ട്.

 

Related posts

Leave a Comment