കോട്ടയം: ആധുനിക ചികിത്സാ സംവിധാനങ്ങളുമായ കാലത്തിനൊപ്പമാണ് കോട്ടയം മെഡിക്കൽ കോളജ്.
ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമായി നടത്തിയതിനു പിന്നാലെ മെഡിക്കൽ കോളജിൽ ഇനി കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കും സംവിധാനമൊരുങ്ങുന്നു.
സർക്കാർ ആശുപത്രികളിൽ തിരുവനന്തപുരം മെഡിക്കൽ കോളജിൽ മാത്രമാണു കരൾമാറ്റിവയ്ക്കൽ നടന്നത്.
കോട്ടയം മെഡിക്കൽ കോളജിൽ സൗകര്യം ഒരുക്കുന്നതോടെ സ്വകാര്യ ആശുപത്രികളിൽ 40 ലക്ഷം രൂപം ചെലവുവരുന്ന ശസ്ത്രക്രിയ സൗജന്യമായി ചെയ്യാനാണ് ശ്രമിക്കുന്നതെന്ന് പ്രിൻസിപ്പിൽ ഡോ. പി.കെ. ജയകുമാർ പറഞ്ഞു.
ഇതിനായി മൂന്നു മൊഡുലാർ തിയറ്ററുകൾ മെഡിക്കൽ കോളജിൽ സജ്ജമാക്കിവരികയാണ്.
നിലവിൽ അഞ്ചു രോഗികളാണു കരൾ മാറ്റിവയ്ക്കലിനു മെഡിക്കൽ കോളജിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്.
അത്യാഹിതവിഭാഗത്തിൽ എമർജൻസി ചികിത്സാ സൗകര്യവും നവജാത ശിശുചികിത്സാ വിഭാഗവും ഉടൻ സജ്ജമാക്കും.
എല്ലാ ജീവനക്കാർക്കും തീപിടിത്ത സാധ്യതകൾ തടയുന്നതിനുള്ള പരിശീലനം നൽകുമെന്നും ഡോ. ജയകുമാർ പറഞ്ഞു.