വയറു വേദനയുമായി തന്നെ സമീപിച്ച ഒരു രോഗിയുടെ എക്സറേ റിസല്‍ട്ട് കണ്ട് ഞെട്ടിയിരുന്നു രാജസ്ഥാനിലെ ഒരു ഡോക്ടര്‍.
ഒരു രൂപയുടെ 63 തുട്ടുകളാണ് രോഗിയുടെ വയറ്റില്‍ ഉണ്ടായിരുന്നത്. രാജസ്ഥാനിലെ ജോഥ്പൂരിലെ എംഡിഎം ആശുപത്രിയിലാണ് സംഭവം.
തനിക്ക് കഠിനമായ വയറുവേദനയാണെന്ന് പരാതിപ്പെട്ടാണ് കഴിഞ്ഞ മാസം 27ന് 36 കാരനായ രോഗി ആശുപത്രിയിലെത്തിയത്.
വിദഗ്ധ പരിശോധനയിലാണ് നാണയങ്ങള്‍ വയറ്റിലുള്ളത് തെളിഞ്ഞത്. വിഷാദ രോഗം നിമിത്തം ഇയാള്‍ നാണയങ്ങള്‍ വിഴുങ്ങിയതായിരുന്നു.
ഏതായാലും എന്‍ഡോസ്കോപ്പിക് രീതിയുടെ സഹായത്തോടെ രണ്ടുദിവസത്തെ പരിശ്രമത്തിനൊടുവില്‍ ഡോക്ടര്‍മാര്‍ നാണയങ്ങള്‍ നീക്കം ചെയ്തു.
ഡോക്ടര്‍ നരേന്ദ്ര ഭാര്‍ഗവിന്‍റെ നേതൃത്വത്തിലുള്ള ഒരു കൂട്ടം മെഡിക്കല്‍ സംഘമാണ് ശസ്ത്രക്രിയ നടത്തിയത്.
ഏതായാലും രോഗി അപകടനില തരണം ചെയ്തെന്നും മനോരോഗ ചികിത്സകൂടി തേടാന്‍ രോഗിയോട് താന്‍ പറഞ്ഞതായും ഡോക്ടര്‍ ഭാര്‍ഗവ് കൂട്ടിച്ചേര്‍ത്തു.