തലച്ചോറിലെ അർബുദ മുഴ നീക്കം ചെയ്യാൻ ശസ്ത്രക്രിയ നടത്തുന്പോൾ രോഗി വയലിൻ വായിച്ചു. ലണ്ടനിലെ കിംഗ്സ് കോളജ് ഹോസ്പിറ്റലിൽ ജനുവരി 31നു നടന്ന ഈ അഭൂതപൂർവ സംഭവത്തിലെ കഥാനായിക അന്പത്തിമൂന്നുകാരിയായ ഡാഗ്മർ ടേണർ എന്ന സംഗീതജ്ഞയാണ്.
ശസ്ത്രക്രിയയ്ക്കു നേതൃത്വം നൽകിയത് പിയാനോ വിദഗ്ദൻ കൂടിയായ ന്യൂറോ സർജൻ കീമാഴ്സ് അഷ്ഖനും.
ഇടതുകൈയുടെ ചലനശേഷി നിയന്ത്രിക്കുന്ന തലച്ചോറിന്റെ ഭാഗത്തുള്ള ട്യൂമറിന്റെ 90ശതനമാനവും വിജയകരമായി നീക്കം ചെയ്തു. ടേണറുടെ സംഗീത വൈദഗ്ധ്യത്തിനു കോട്ടം തട്ടാതിരിക്കാനാണ് ശസ്ത്രക്രിയയുടെ മധ്യത്തിൽ അവരെ അബോധാവസ്ഥയിൽനിന്ന് ഉണർത്തി വയലിൻ വായിക്കാൻ അനുവദിച്ചതെന്ന് ഡോ. അഷ്ഖൻ പറഞ്ഞു.
ശസ്ത്രക്രിയയ്ക്കുശേഷം മൂന്നു ദിവസത്തിനകം ആശുപത്രി വിട്ട ടേണർക്ക് ഇപ്പോൾ സുഖമായി വയലിൻ വായിക്കാം. വയലിൻ വായിക്കാനുള്ള കഴിവു നഷ്ടപ്പെടുന്നതിനെക്കുറിച്ച് ചിന്തിക്കുന്നതു പോലും എനിക്കു ഹൃദയഭേദകമായിരുന്നു.
സംഗീതത്തിലും ഡിഗ്രിയുള്ള ഡോക്ടർക്ക് എന്റെ മനോഗതം മനസിലായി- ടേണർ പറഞ്ഞു.