അമേരിക്കയിൽ സാധാരണയായി കണ്ടുവരുന്ന ഒരുതരം ജീവിയാണ് ഒപ്പോസം. കഴിഞ്ഞ ദിവസം ഒരു മുഴുവൻ കേക്കും ഒറ്റയ്ക്ക് ഓപ്പോസം കഴിച്ച് തീർത്തു എന്ന വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. യുഎസിലാണ് സംഭവം. യുഎസിലെ നെബ്രാസ്കയിലെ ഒരു പോർച്ചിൽ വച്ചിരുന്ന കോസ്റ്റ്കോ ചോക്ലേറ്റ് മൗസ് കേക്കാണ് ഈ ഒപ്പോസം മുഴുവനായും കഴിച്ചു തീർത്തത്.
നല്ല തണുപ്പ് കാലം ആയതിനാൽ വീട്ടുകാർ ഫ്രിഡ്ജിലുണ്ടായിരുന്ന മിക്ക സാധനങ്ങളും പുറത്തെടുത്ത് വച്ചിരിക്കുകയായിരുന്നു. കൂട്ടത്തിൽ കേക്കും വച്ചിട്ടുണ്ടായിരുന്നു. ആ കേക്കാണ് ഒപ്പോസം അകത്താക്കിയത്. എന്നാൽ കേക്ക് കഴിച്ച് കുറച്ച് നേരംക കഴിഞ്ഞപ്പോഴേക്കും ഒപ്പോസം തലകറങ്ങി വീണു.
റിയൽ എസ്റ്റേറ്റ് ഏജന്റായ കിം ഡോഗെറ്റിന്റെ വീട്ടിലാണ് സംഭവം നടന്നത്. കഴിഞ്ഞ ഞായറാഴ്ച കിമ്മും മകനും വീടിന്റെ മുറ്റത്തിട്ടിരുന്ന ഫർണിച്ചറുകളിൽ ചുരുണ്ടുകൂടി കിടക്കുന്ന ഒപ്പോസത്തെ കണ്ടു. അതിന്റെ കിടപ്പിൽത്തന്നെ എന്തോ പന്തികേട് അവർക്ക് തോന്നി.
പിന്നീട് വിശദമായി പരിശോധിച്ചപ്പോൾ ഒപ്പോസം കിടക്കുന്നതിന്റെ പരിസരത്ത് കേക്കിന്റെ കഷ്ണങ്ങൾ കണ്ടത്. അതോടെ അവർക്ക് കാര്യം മനസിലായി. അതിന് ശ്വാസിക്കാൻ ബുദ്ധിമുട്ട് ഉള്ളതുപോലെ തോന്നി. അതോടെവീട്ടുകാർ അതിനെ വന്യജീവി പുനരധിവാസ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. ഇപ്പോൾ ഒപ്പോസം ചികിത്സയിലാണ്.
രോഗം ഭേദമായിക്കഴിഞ്ഞാൽ അതിനെ നേരെകാട്ടിലേക്ക് പറഞ്ഞുവിടുമെന്ന് വന്യജീവി പുനരധിവാസ കേന്ദ്രത്തിലെ അധികൃതർ പറഞ്ഞു.