കോഴിക്കോട്: കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ നിയമസഭ പാസാക്കിയ പ്രമേയവുമായി ബന്ധപ്പെട്ട് ഒ.രാജഗോപാല്എംഎല്എയെ ഫോണില്‍ അതൃപ്തി അറിയിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്.
ദേശീയമാധ്യമങ്ങളില്‍ ഉള്‍പ്പെടെ ബിജെപി എംഎല്‍എയുടെ നിലപാട് വലിയ വാര്‍ത്താപ്രധാന്യമാണ് നേടിയത്.
ഡല്‍ഹിയില്‍ കര്‍ഷകസമരം കൊടുമ്പിരികൊണ്ടിരിക്കേ കേരളത്തിലെ പാര്‍ട്ടിയുടെ ഏക എംഎല്‍എയായ ഒ.രാജഗോപാലിന്റെ പ്രമേയ അനുകൂല നിലപാട് പാര്‍ട്ടിക്ക് വലിയ തിരിച്ചടിയാണ് ഉണ്ടാക്കിയത്.
ഇക്കാര്യത്തില്‍ കേന്ദ്രവും സംസ്ഥാനനേതൃത്വത്തോട് വിശദീകരണം തേടിയതായാണ് അറിയുന്നത്.
അതേസമയം വിഷയം കൂടുതല്‍ വഷളാക്കേണ്ടെന്നും സംസ്ഥാനത്തെ ഏറ്റവും മുതിര്‍ന്ന നേതാവെന്ന പരിഗണന രാജഗോപാലിന് നല്‍കാനുമാണ് കെ.സുരേന്ദ്രന് ഉള്‍പ്പെടെയുള്ളവരുടെ നിലപാട്.
അതേസമയം ഇക്കാര്യത്തില്‍ എംഎല്‍എയ്ക്ക് അബദ്ധം പറ്റി പ്പോയതെന്നാണ് അദ്ദേഹത്തിന്റെ ഓഫീസില്‍ നിന്നുള്ള പ്രതികരണം.
മാധ്യമപ്രവര്‍ത്തകരോട് പ്രത്യേകിച്ചൊന്നും പറയാനില്ലെന്ന് അറിയിച്ച് നിയമസഭാസമ്മേളനത്തിനുശേഷം പുറത്തെത്തിയ എംഎല്‍എയെ നിര്‍ബന്ധപൂര്‍വം മാധ്യമപ്രവര്‍ത്തകര്‍ കെണിയില്കുരുക്കുകയായിരുന്നുവെന്നാണ് അദ്ദേഹത്തോട് അടുപ്പമുള്ളവര്‍ പറയുന്നത്.
സംഭവം വലിയ ചര്‍ച്ചയായതോടെയാണ് അദ്ദേഹം വൈകിട്ട് പത്രകുറിപ്പിറക്കിയത്. സംഭവത്തില്‍ സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്റെ പ്രതികരണം ഇന്നുണ്ടായേക്കുമെന്നാണ് അറിയുന്നത്.
ദേശീയതലത്തില്‍ സംഭവം വലിയ വാര്‍ത്താപ്രാധാന്യം നേടിയതാണ് ബിജെപിയെ വെട്ടിലാക്കിയത്.
അതേസമയം നിയമസഭാ സമ്മേളനത്തില്‍ പ്രമേയചര്ച്ചയ്ക്കിടെ എതിര്‍പ്പറിയിച്ച എംഎല്‍എ കൈപൊക്കിയിരുന്നുവെന്നും വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ അത് വ്യക്തമാകുമെന്നും എംഎല്‍എയുടെ ഓഫീസില്‍ നിന്ന് അറിയിച്ചു.
മാത്രമല്ല കാര്‍ഷിക ബില്ലിനെ അനുകൂലിച്ച് ശക്തമായ പ്രസംഗമാണ് എംഎല്‍എ നടത്തിയത്. ഇക്കാര്യങ്ങള്‍ ഇന്നലെയും ഇന്നുമായി ഫോണില്‍ ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകരോട് അദ്ദേഹം വിശദീകരിച്ചു കഴിഞ്ഞു.
ഇനി ഇക്കാര്യത്തില്‍ മറ്റൊരു പ്രതികരണത്തിനില്ലെന്നാണ് എംഎല്‍എ അറിയിച്ചത്. കക്ഷിനേതാക്കളുടെ പ്രസംഗത്തില്‍ പറഞ്ഞതാണ് തന്റെ നിലപാട്.
അനുകൂലിക്കുന്നവരേയും എതിര്‍ക്കുന്നവരേയും സ്പീക്കര്‍ വേര്‍തിരിച്ച് ചോദിച്ചില്ല. ഒറ്റചോദ്യമായി ചുരുക്കിയ സ്പീക്കറുടെ നടപടി കീഴ്വഴക്കങ്ങളുടെ ലംഘനമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.