ചികിത്സാരീതികൾ
ഓരോ രോഗിയെയും വ്യത്യസ്ത രീതികളിലൂടെയാണ് ചികിത്സിക്കുന്നത്. ട്യൂമറിന്റെ വലുപ്പം, സ്ഥലം, എല്ലുമായുള്ള ബന്ധം, കഴലകൾ, മുമ്പേ എടുത്തിട്ടുള്ള ചികിത്സാരീതി എന്നിവയൊക്കെ നോക്കിയാണ് ചികിത്സ തീരുമാനിക്കുക.
* രോഗിയുടെ വയസ്, ശാരീരിക അവസ്ഥ, ചികിത്സ സ്വീകരിക്കുന്ന രീതി എന്നിവ അനുസരിച്ച് ഇത് വ്യത്യാസപ്പെടും.
* സർജറി, കീമോതെറാപ്പി, റേഡിയോതെറാപ്പി എന്നിവയാണ് സാധാരണ ചെയ്തു വരുന്നത്.
* അഡ്വാൻസ്ഡ് കേസുകൾ പാലിയേറ്റീവ് കേസ് ആയാണ് എടുക്കാറുള്ളത്.
വായിലെ കാൻസർ എങ്ങനെ തടയാം?
* പുകയിലയുടെ എല്ലാതരത്തിലുമുള്ള ഉപയോഗം പൂർണമായി നിർത്തുക.
* മദ്യം ഉപയോഗിക്കാതിരിക്കുക.
* സമീകൃത ആഹാരം ശീലിക്കുക
* പച്ചക്കറികളും പഴങ്ങളും ധാരാളം ചേർക്കുക.
* എല്ലാ ആറുമാസം കൂടുന്തോറും ഡോക്ടറെ കാണുക.
ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഒരു പരിധി വരെ വായിലെ കാൻസർ തടയാനാവും.
പുകയില ഉപേക്ഷിക്കാം
പുകവലി ശീലമാക്കിയവർ അത് ഉപേക്ഷിക്കുമെന്ന തീരുമാനമെടുക്കുക. ശാസ്ത്രീയമായ മാർഗങ്ങൾ ഉപയോഗിച്ച് നിക്കോട്ടിൻ ആസക്തിയിൽ നിന്ന് പൂർണമായും മുക്തമാവാനും നല്ല ശീലം ആരംഭിക്കാനും കഴിയും.
പുകവലി ഉപേക്ഷിക്കാം
പുകവലി നിർത്താനുള്ള ദിവസം തെരഞ്ഞെടുത്തു കഴിഞ്ഞാൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ :
· പുകവലിക്കരുത്.
· എപ്പോഴും പലതരം ജോലികളിൽ തിരക്കിലാവുക.
· നിക്കോട്ടിൻ റീപ്ലേസ്മെന്റ് തെറാപ്പി (എൻആർടി) ഉപയോഗിക്കാൻ തിരഞ്ഞെടുത്തിട്ടുണ്ടെങ്കിൽ അതിന്റെ ഉപയോഗം ഉടൻ ആരംഭിക്കുക.
· പുകവലി നിർമാർജന പരിപാടിയിൽ പങ്കെടുക്കുകയോ അല്ലെങ്കിൽ അതിനായി സ്വയം തെരഞ്ഞെടുത്ത പദ്ധതി പിന്തുടരുകയോ ചെയ്യുക.
· കൂടുതൽ വെള്ളവും ജ്യൂസും കുടിക്കുക.
· മദ്യം ഉപയോഗിക്കുന്നവരാണെങ്കിൽ അതും ഒഴിവാക്കുക
· പുകവലിക്കുന്ന വ്യക്തികളുമായുള്ള സമ്പർക്കം ഒഴിവാക്കുക.
. പുകവലിക്കാനുള്ള ശക്തമായ പ്രേരണയുള്ള സാഹചര്യങ്ങൾ ഒഴിവാക്കുക. പുകവലി നിർത്തുന്ന ദിവസത്തിൽ പലതവണ പുകവലിക്കാനുള്ള ത്വര നിങ്ങൾക്ക് മിക്കവാറും അനുഭവപ്പെടും.
· ആസക്തി കടന്നുപോകുന്നതുവരെ കാത്തിരിക്കുക. പുകവലിക്കാനുള്ള ത്വര പലപ്പോഴും 3 മുതൽ 5 മിനിറ്റിനുള്ളിൽ വരുന്നു.
· ഡീപ്പ് ആയ ശ്വസനം.
മൂന്ന് പ്രാവശ്യം എന്ന കണക്കിൽ സാവധാനം ശ്വാസം എടുത്തുവിടുക. ആസക്തിയെ മറികടക്കാൻ വെള്ളം അല്പാൽപ്പമായി കുടിച്ചുകൊണ്ടിരിക്കുക.
· സ്വയം ശ്രദ്ധ തിരിക്കാൻ മറ്റെന്തെങ്കിലും ചെയ്യുക. വേണമെങ്കിൽ പുറത്ത് നടക്കാൻ
പോകുക.
ഡോ. ദീപ്തി ടി. ആർ.
സ്പെഷലിസ്റ്റ് ഇൻ ഏർലി കാൻസർ ഡിറ്റക്ഷൻ ആൻഡ് പ്രിവൻഷൻ, ഓൺ ക്യുർ പ്രിവന്റീവ് ആൻഡ് ഹെൽത്ത് കെയർ സെന്റർ, കണ്ണൂർ.