പ്രായപൂര്‍ത്തി ആകാത്തവരെക്കൊണ്ട് ഓറല്‍ സെക്‌സ് (വദന സുരതം) ചെയ്യിക്കുന്നത് പോക്‌സോ നിയമത്തിന്റെ പരിധിയില്‍ വരുന്ന കടുത്ത ലൈംഗിക കുറ്റമല്ലെന്ന വിചിത്രമായ പരാമര്‍ശവുമായി അലഹബാദ് ഹൈക്കോടതി.
10 വയസുകാരനെ സമാനരീതിയില്‍ പീഡിപ്പിച്ച കേസില്‍ പ്രതിയുടെ അപ്പീല്‍ പരിഗണിക്കവേ ആയിരുന്നു കോടതിയുടെ ഈ വിചിത്ര പരാമര്‍ശം.
കേസില്‍ പ്രതിയ്ക്ക് നല്‍കിയ 10 വര്‍ഷം തടവ് ഹൈക്കോടതി ഏഴു വര്‍ഷമായി കുറക്കുകയും ചെയ്തു.
പോക്‌സോ നിയമത്തിലെ നാലാം വകുപ്പ് പ്രകാരം വദന സുരതം പെനട്രേറ്റീവ് ലൈംഗിക പീഡനത്തില്‍ ഉള്‍പ്പെടുത്തുമെങ്കിലും ആറാം വകുപ്പ് പ്രകാരം ശിക്ഷ വിധിക്കാവുന്ന കടുത്ത ലൈംഗിക പീഡനമായി കണക്കാക്കാനാകില്ല എന്നാണ് അലഹബാദ് ഹൈക്കോടതി വ്യക്തമാക്കിയത്.
2018ല്‍ ഝാന്‍സി കോടതിയാണ് പ്രതിയ്ക്ക് 10 വര്‍ഷം തടവ് വിധിച്ചത്. പോക്‌സോ, ഐപിസി 377, 507 തുടങ്ങിയ വകുപ്പുകള്‍ പ്രകാരമായിരുന്നു ശിക്ഷ. ഇതിനെതിരെ പ്രതി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.