രോഗനിർണയം
* മെഡിക്കൽ ഹിസ്റ്ററി,
* ഹാബിറ്റ് ഹിസ്റ്ററി,
* ജനറൽ ഫിസിക്കൽ എക്സാമിനേഷൻ
വായിലെ പരിശോധന ബ്രഷ് സൈറ്റോളജി
സംശയം തോന്നിയ ഭാഗത്തുനിന്ന് ബ്രഷിന്റെ സഹായത്തോടെകോശങ്ങൾ എടുത്ത് മൈക്രോസ്കോപ്പിലൂടെ കോശ വ്യതിയാനം നോക്കുന്നു.
FNAC
ഏതെങ്കിലും രീതിയിലുള്ള മുഴകൾ പ്രത്യേകിച്ച് മെറ്റാസ്റ്റാറ്റിക് കാർസിനോമ(കഴുത്തു ഭാഗത്ത് വരുന്നത് ) – ചെറിയ സൂചിയുടെ സഹായത്തോടെ കുത്തി കോശങ്ങൾ എടുത്ത് സ്ലൈഡിൽ പടർത്തി മൈക്രോസ്കോപ്പിന്റെ സഹായത്തോടുകൂടി നോക്കുന്നു.
ബയോപ്സി
സംശയം തോന്നിയ ഭാഗത്തുനിന്ന് ചെറിയ കഷണം എടുത്ത് മൈക്രോസ്കോപ്പിന്റെ സഹായത്തോടെ നോക്കുന്നു.
ഇമേജിംഗ് ടെസ്റ്റുകൾ(IMAGING TESTS)
രോഗം ഉറപ്പുവരുത്താനും എത്രത്തോളം ഭാഗത്ത് വ്യാപിച്ചു എന്നറിയാനും സ്റ്റേജിംഗ് ചെയ്യാനും ഇമേജിങ് സഹായിക്കുന്നു.
എക്സ് റേ, സിടി, എംആർഐ, പിഇറ്റി
ടെസ്റ്റുകൾ.
എച്ച്പിവി പരിശോധന
– ബയോപ്സി സാമ്പിളുകളിൽ എച്ച്പിവി സാന്നിധ്യം ഉണ്ടോ എന്ന് നോക്കുന്നു.
സ്റ്റേജിങ് (Staging )
വായിലെ കാൻസറിന്റെ സ്റ്റേജ് നിശ്ചയിക്കുന്നത് താഴെപ്പറയുന്നവയാണ്-
1) ലീഷന്റെ അല്ലെങ്കിൽ മുഴയുടെ വലിപ്പം.
2) കാൻസർ വായയുടെ കോശങ്ങളിലേക്കു മാത്രം ചുരുങ്ങിയിട്ടാണോ ഉള്ളത്.
3) കാൻസർ കഴലയിലേക്ക് വ്യാപിച്ചിട്ടുണ്ടോ?
4) വേറെ ശരീരഭാഗങ്ങളിലേക്ക് കാൻസർ വ്യാപിച്ചിട്ടുണ്ടോ?
TNM സ്റ്റേജിംഗ്
ട്യൂമറിന്റെ വലുപ്പം (T-tumor size ). കഴലകളുടെ സാന്നിധ്യം(N -Node). (Lymph node involment). കാൻസർ ബാക്കി അവയവങ്ങളിലേക്ക് പലായനം ചെയ്തിട്ടുണ്ടോ
(M-metastasis ). (തുടരും)
ഡോ. ദീപ്തി ടി. ആർ.
സ്പെഷലിസ്റ്റ് ഇൻ ഏർലി കാൻസർ ഡിറ്റക്ഷൻ ആൻഡ് പ്രിവൻഷൻ, ഓൺ ക്യുർ പ്രിവന്റീവ് ആൻഡ് ഹെൽത്ത് കെയർ സെന്റർ, കണ്ണൂർ.
ഫോൺ – 6238265965