ഓറഞ്ച് നിറത്തിലുള്ള മഞ്ഞിൽ പുതഞ്ഞ് കിഴക്കൻ യൂറോപ്പ്. ഉക്രയിൻ, ബൾഗേറിയ, റഷ്യ, റുമേനിയ എന്നിവിടങ്ങളിലാണ് കൂടുതലായും ഓറഞ്ച് മഞ്ഞുവീഴ്ച ദൃശ്യമാകുന്നത്.
സഹാറ മരുഭൂമിയിൽനിന്നുള്ള മണൽക്കാറ്റിനെത്തുടർന്ന് അന്തരീക്ഷത്തിലെ ഉപരിപാളികളിലെത്തിയ മണൽത്തരികളും പൂന്പൊടിയുമൊക്കെയാണ് മഞ്ഞിന്റെ ഓറഞ്ച് നിറത്തിനു കാരണമെന്നാണ് ശാസ്ത്രജ്ഞരുടെ വിലയിരുത്തൽ. 2007ൽ സൈബീരിയയിലും ഓറഞ്ച് നിറത്തിൽ മഞ്ഞുവീഴ്ചയുണ്ടായിരുന്നു.