ലണ്ടൻ: ലോകകപ്പ് ക്രിക്കറ്റിലെ ഇന്ത്യയുടെ എവേ ജഴ്സി പുറത്തിറങ്ങി. നാളെ ഇംഗ്ലണ്ടിനെതിരേയുള്ള മത്സരത്തില്‍ ഇന്ത്യ പുതിയ ഓറഞ്ചും നീലയുമുള്ള ജഴ്സിയിലാകും കളിക്കുക. ബിസിസിഐയാണ് ജഴ്സി പുറത്തുവിട്ടത്.
ആദ്യമായാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം എവേ ജഴ്സിയില്‍ ഇറങ്ങുന്നത്. മുന്‍ഭാഗം കടും നീലയിലും കൈകളും വശങ്ങളും പുറകുവശം പൂര്‍ണമായും ഓറഞ്ച് നിറത്തിലുമാണ്. ആതിഥേയരായ ഇംഗ്ലണ്ട് ആകാശനീലനിറത്തിലുള്ള ജഴ്സി അണിയുന്നതിനാലാണ് ഇന്ത്യക്ക് പരമ്പരാഗത നീലനിറം നാളെത്തെ മത്സരത്തില്‍ മാറ്റേണ്ടിവന്നത്.