സംഭരണശാലയിൽ നിന്നും മോഷ്ടിച്ച നാല് ടൺ ഓറഞ്ച് പോലീസ് പിടിച്ചെടുത്തു. സ്പെയിനിലെ സെവില്ലയിലെ കാർമോണയിലാണ് സംഭവം. നാല് ടണ്‍ ഓറഞ്ചുകൾ മുന്ന് കാറുകളിലായി നിറച്ച് കടത്തുന്നതിനിടെയാണ് മോഷ്ടാക്കൾ പോലീസിന്റെ വലയിൽ കുടുങ്ങിയത്. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചു പേരെ പോലീസ് അറസ്റ്റ് ചെയ്യ്തിട്ടുണ്ട്.
പോലീസ് പെട്രോളിംഗ് കാറിനെ കണ്ടതോടെ പാഞ്ഞെത്തിയ മൂന്ന് കാറുകൾ ദിശ മാറ്റി വേഗത്തിൽ ഓടിച്ചതോടെ സംശയം തോന്നിയ പോലീസുദ്യോഗസ്ഥർ, പിന്നാലെ ചെന്ന് കാറുകൾ തടഞ്ഞു നിർത്തി നടത്തിയ പരിശോധനയിലാണ് മോഷണ ശ്രമം പൊളിഞ്ഞത്. രണ്ടു കാറുകളിൽ ഓറഞ്ചുകൾ നിരവധി ബാഗുകളിലായി നിറച്ച അവസ്ഥയിലും ഒരു കാറിൽ നിറയെ ഓറഞ്ച് വാരിയിട്ട നിലയിലുമായിരുന്നു.
എവിടെ നിന്നാണ് ഇത്രെയും ഓറഞ്ച് കടത്തിയതെന്ന് കൃത്യമായി ഉത്തരം നൽകാതെയിരുന്ന ഇവർ വഴിയിൽ നിന്നുമാണ് ഇത്രയും ഓറഞ്ചുകൾ ലഭിച്ചതെന്നാണ് പോലീസുദ്യോഗസ്ഥരോട് പറഞ്ഞത്. ഇവരെ അറസ്റ്റ് ചെയ്യ്ത് കുറച്ചു സമയത്തിനുള്ളിൽ തന്നെ കാർമോണയിലെ ഒരു സംഭരണശാലയിൽ നിന്നും ടണ്‍കണക്കിന് ഓറഞ്ചുകൾ മോഷ്ടിക്കപ്പെട്ടുവെന്ന് പോലീസിൽ പരാതി ലഭിച്ചിരുന്നു. തുടർന്ന് ഇവിടെ നിന്നുമാണ് ഒാറഞ്ച് കടത്തിയതെന്ന് പോലീസിന് മനസിലാകുകയായിരുന്നു.