ഇപ്പോള്‍ വഴിയോരങ്ങളില്‍ ഏറെ സുലഭമായികിട്ടുന്ന ഒന്നാണ് ഓറഞ്ച്. നൂറു രൂപയ്ക്ക് ചിലയിടങ്ങളില്‍ രണ്ടും ചിലയിടങ്ങളില്‍ മൂന്നും കിലോ വരെ കിട്ടുന്നുണ്ട്.
എന്നാല്‍ ഇങ്ങനെ വഴിയോരങ്ങളില്‍ നിന്നു വാങ്ങുന്ന ഓറഞ്ച് ഭക്ഷിക്കും മുന്‍പ് അല്‍പം മുന്‍കരുതലെടുക്കേണ്ടതുണ്ടെന്ന് റിപ്പോര്‍ട്ട്.
പത്തനംതിട്ട ജില്ലയിലെ ഓമല്ലൂര്‍ പഞ്ചായത്ത് അധികൃതര്‍ നടത്തിയ പരിശോധനയില്‍ ഓറഞ്ചിനുള്ളില്‍ ദീര്‍ഘകാലം കേടുവരാതിരിക്കാനുള്ള രാസവസ്തു കണ്ടെത്തി.
ഓറഞ്ച് കഴിച്ച ചിലര്‍ക്ക് ഛര്‍ദ്ദിയും ജലദോഷവും അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രാസവസ്തു ഓറഞ്ചിനുള്ളില്‍ കണ്ടെത്തിയത്.
ഗുളിക രൂപത്തിലാണ് രാസവസ്തു കണ്ടെത്തിയത്. എന്നാല്‍ ഇവ സിറിഞ്ച് ഉപയോഗിച്ച് കുത്തിവച്ചതാണെന്നും അകത്തെത്തി ഉറച്ച് ഗുളികരൂപത്തിലായതാണെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
പഞ്ചായത്ത് ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷയായ ലക്ഷ്മി മനോജിന്റെ നേതൃത്ത്വിലുള്ള സംഘമാണ് പരിശോധന നടത്തി ഓറഞ്ചിനുള്ളില്‍ രാസവസ്തു കണ്ടെത്തിയത്.
വാര്‍ഡ് അംഗം അഭിലാഷ്, സുനിത, അഞ്ജു, ധന്യ, രവീന്ദ്രവര്‍മ എന്നിവരും പരിശോധനയ്ക്കു നേതൃത്വം നല്‍കി.
എന്തായാലും കുട്ടികള്‍ക്ക് ഓറഞ്ച് നല്‍കുന്നതിനു മുന്‍പ് അവയില്‍ ഇത്തരം രാസവസ്തു ഇല്ലെന്ന് ഉറപ്പാക്കേണ്ടതാണ്.