മൃഗശാലയിലെത്തുന്നവരുടെ മുമ്പില് ചില നിര്ദ്ദേശങ്ങള് അധികൃതര് വെയ്ക്കാറുണ്ട്. എന്നാല് പലരും ഇത് പാലിക്കാറില്ലെന്നതാണ് വാസ്തവം.
മൃഗങ്ങളെ കാണുന്ന ആവേശത്തില് അവയെ തൊടാനോ പ്രകോപിപ്പിക്കാനോ ശ്രമിച്ചാല് അവ അടങ്ങിയിരിക്കില്ല.
പലപ്പോഴും പല അപകടങ്ങള്ക്കും അത് കാരണമാകുകയും ചെയ്യും.അത്തരത്തിലൊരു വിഡിയോ ആണ് ഇപ്പോള് വൈറലാകുന്നത്.
മൃഗശാലയിലെത്തിയ ഒരു സന്ദര്ശകന്റെ ടീ ഷര്ട്ടില് ഒറാങ്ങുട്ടാന് പിടിച്ച് വലിക്കുന്നതാണ് ഇത്. ഇന്തോനേഷ്യയിലെ കസാങ് കുലിം മൃഗശാലയില് നിന്നുള്ള ദൃശ്യമാണിത്.
ഒറാങ്ങുട്ടാന്റെ തൊട്ടടുത്തേക്ക് സന്ദര്ശകന് ചെല്ലുന്നതാണ് വീഡിയോയില് ആദ്യം കാണുന്നത്. തുടര്ന്ന് കൈകള് കൊണ്ട് ഇയാള് കുരങ്ങനെ എന്തൊക്കെയോ കാണിക്കാന് ശ്രമിക്കുന്നുണ്ട്.
സന്ദര്ശകന്റെ സാന്നിധ്യം ഇഷ്ടപ്പെടാഞ്ഞ കുരങ്ങന് കൈ നീട്ടി അയാളുടെ ടീ ഷര്ട്ട് പിടിച്ചു വലിച്ചു. ബലമായി പിടിച്ച് അടുപ്പിക്കുന്നു.
കുടുങ്ങിക്കിടക്കുന്ന മനുഷ്യനെ സഹായിക്കാന് മറ്റൊരു സന്ദര്ശകന് സമീപിക്കുമ്പോള് അയാളെക്കൂടി പിടികൂടാനായി കുരങ്ങന്റെ ശ്രമം.
അതു നടക്കാതെ വന്നപ്പോള് ആദ്യം പിടികൂടിയ സന്ദര്ശകന്റെ കാലില് പിടിച്ചു വലിച്ച് ഒറാങ്ങുട്ടാന് കൂടിന്റെ കമ്പിയോടടുപ്പിക്കുന്നുണ്ട്.
ഒറാങ്ങുട്ടാന്റെ അടുത്തെത്തി ചിത്രമെടുക്കാന് ചുറ്റുമതില് വേലി കടന്നെത്തുകയായിരുന്നു ഇയാള്.
സംഭവത്തെക്കുറിച്ച് കസാങ് കുലിം മൃഗശാല അധികൃതര് ഒരു വിശദീകരണ വീഡിയോയും പങ്കുവെച്ചിട്ടുണ്ട്.
സംഭവിച്ചതിന് മാപ്പ് എന്നും ഇനി ഇതുപോലുള്ള സംഭവങ്ങള് ഉണ്ടാകാതിരിക്കാന് പ്രത്യേകം ശ്രദ്ധിക്കുമെന്നുമാണ് ഇവര് പറയുന്നത്. എന്തായാലും വീഡിയോ ഇതിനോടകം വൈറലായിക്കഴിഞ്ഞു.