സൂര്യഗ്രഹണത്തിൽ അവതരണം
സൂര്യനും ഭൂമിക്കും ചന്ദ്രനെത്തുന്ന സൂര്യഗ്രഹണദിനം തന്നെ ഏറ്റവും പുതിയ വേർഷൻ ലോകത്തെ അറിയിക്കാൻ ഗൂഗിൾ തെരഞ്ഞെടുത്തത് തികച്ചും യാദൃച്ഛികം. ന്യൂയോർക്ക് സിറ്റി മൈതാനത്ത് സൂര്യഗ്രഹണം കാണാൻ തടിച്ചുകൂടിയ ജനങ്ങളെ സാക്ഷിയാക്കിയായിരുന്നു സൂപ്പർഹീറോ പരിവേഷത്തോടെയുള്ള ഓറിയോയുടെ അവതരണം. യൂട്യൂബ് വഴി അര ലക്ഷത്തിൽപ്പരം ആളുകൾ അവതരണം തത്സമയം കണ്ടു.
പുതിയ ഒപ്പറേറ്റിംഗ് സിസ്റ്റം സീരീസുകൾക്ക് അക്ഷരമാല ക്രമത്തിൽ മധുരപലഹാരങ്ങളുടെ പേര് ഇടുന്ന പതിവുരീതി ഗൂഗിൾ തെറ്റിച്ചില്ല. ആൻഡ്രോയ്ഡിന്റെ ഏറ്റവും പുതിയ വേർഷൻ 8.0 ഓറിയോ എന്ന് വിളിക്കപ്പെടും.
തുടക്കം ഗൂഗിളിന്റെ സ്വന്തം ഫോണുകളിൽ
ഗൂഗിളിന്റെ പിക്സൽ, പിക്സൽ എക്സ്എൽ, നെക്സസ് 5എക്സ്, നെക്സസ് 6പി, നെക്സസ് പ്ലെയർ, പിക്സൽ സി എന്നീ ഫോണുകളിൽ ആദ്യമെത്തും. വൈകാതെ ആൻഡ്രോയ്ഡ് ബീറ്റാ പ്രോഗ്രാമുള്ള ഫോണുകളിൽ അപ്ഗ്രേഡ് ചെയ്യാം.
നബിസ്കോയുടെ ഓറിയോ
സ്നാക് നിർമാതാക്കളായ നബിസ്കോയുടെ ഓറിയോ ചോക്ലേറ്റ് ബിസ്കറ്റിന്റെ പേരാണ് ആൻഡ്രോയ്ഡ് 8.0 സ്വീകരിച്ചത്. സൂപ്പർ ഹീറോ പരിവേഷത്തോടെ എത്തിയ ആൻഡ്രോയ്ഡ് 8.0 ഓറിയോ സാധാരണ വിതരണരീതിയിൽത്തന്നെ ലോകവ്യാപകമായെത്തും.
പ്രധാന ഫീച്ചറുകൾ
1. ബാക്ക്ഗ്രൗണ്ട് ആപ്പുകൾക്ക് പരിധി
2. പിക്ചർ ഇൻ പിക്ചർ
യുട്യൂബ് വീഡിയോ ആസ്വദിച്ചുകൊണ്ടുതന്നെ മറ്റ് ആപ്ലിക്കേഷനുകൾ പ്രവർത്തിപ്പിക്കാൻ കഴിയും. വീഡിയോ വിൻഡോ ആവശ്യാനുസരണം പോസ് ചെയ്യാനും മിനിമൈസ് ചെയ്യാനും സൗകര്യമൊരുക്കിയിട്ടുണ്ട്.
3. കൂടുതൽ നോട്ടിഫിക്കേഷൻ ഉൾക്കൊള്ളുന്ന നോട്ടിഫിക്കേഷൻ ചാനലുകൾ
നോട്ടിഫിക്കേഷൻ പാനലുകൾക്ക് പ്രത്യക ശ്രദ്ധ ലഭിക്കുംവിധമുള്ള ഡിസ്പ്ലേ. നോട്ടിഫിക്കേഷന്റെ പ്രധാന വിവരങ്ങൾ ദൃശ്യമാക്കുന്നതിനും സംവിധാനമുണ്ട്.
4. ഐക്കണുകളുടെ രൂപം മാറി
5. മികച്ച ഓഡിയോ കണക്ടിവിറ്റി.