അ​വ​യ​വ​ക്ക​ച്ച​വ​ടം; ആദിവാസി യു​വ​തി​യു​ടെ പ​രാ​തി​യി​ൽ ഭ​ർ​ത്താ​വും ഇ​ട​നി​ല​ക്കാ​ര​നും അ​റ​സ്റ്റി​ൽ


കേ​ള​കം: ആ​ദി​വാ​സി യു​വ​തി​യെ പ്ര​ലോ​ഭി​പ്പി​ച്ച് അ​വ​യ​വ ക​ച്ച​വ​ട​ത്തി​ന് പ്രേ​രി​പ്പി​ച്ചെ​ന്ന പ​രാ​തി​യി​ൽ ഭ​ർ​ത്താ​വു​ൾ​പ്പെ​ടെ ര​ണ്ടു പേ​ർ അ​റ​സ്റ്റി​ൽ. യുവതിയുടെ ഭ​ർ​ത്താ​വ് അ​നി​ൽ കു​മാ​ർ, ഇ​ട​നി​ല​ക്കാ​ര​നാ​യി പ്ര​വ​ർ​ത്തി​ച്ചെ​ന്നു പ​റ​യു​ന്ന പെ​രു​ന്തോ​ടി സ്വ​ദേ​ശി ബെ​ന്നി എ​ന്നി​വ​രെ​യാ​ണ് പേ​രാ​വൂ​ർ ഡി​വൈ​എ​സ്പി കീ​ർ​ത്തി ബാ​ബു​വും സം​ഘ​വും അ​റ​സ്റ്റ് ചെ​യ്ത​ത്.

നെ​ടും​പൊ​യി​ൽ 24-ാം മൈ​ൽ സ്വ​ദേ​ശി​നി​യാ​യി യു​വ​തി ക​ണ്ണൂ​ർ ഡി​ഐ ജി ​ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്ക് നേ​രെ​ത്ത ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി. അ​വ​യ​വക്ക​ച്ച​വ​ട​ത്തി​ന് ഭ​ർ​ത്താ​വ് ഒ​ന്ന​ര​വ​ർ​ഷ​മാ​യി നി​ര​ന്ത​രം പ്രേ​രി​പ്പി​ക്കു​ക​യും മ​ർ​ദി​ക്കു​ക​യു​മാ​ണെ​ന്നും വൃ​ക്ക ദാ​നം ചെ​യ്താ​ൽ ഒ​ൻ​പ​തു​ല​ക്ഷം രൂ​പ ന​ൽ​കാ​മെ​ന്ന് ബെ​ന്നി വാ​ഗ്ദാ​നം ചെ​യ്ത​താ​യും പ​രാ​തി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു.

ഭ​ർ​ത്താ​വ് നേ​ര​ത്തെ വൃ​ക്ക ദാ​നം ചെ​യ്തയാളാണ്. സം​ഭ​വ​ത്തി​ൽ കേ​ള​കം പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു.
അ​നി​ൽ കു​മാ​റി​നോ​ടും ബെ​ന്നി​യോ​ടും സ്റ്റേ​ഷ​നി​ൽ ഹാ​ജ​രാ​കാ​ൻ അ​വ​ശ്യ​പ്പെ​ട്ട​ത് പ്ര​കാ​രം ഇ​വ​ർ സ്റ്റേ​ഷ​നി​ലെ​ത്തി​യ​പ്പോ​ൾ പോ​ലീ​സ് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.​ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി ഇ​രു​വ​ർ​ക്കും കോ​ട​തി ജാ​മ്യ​മ​നു​വ​ദി​ച്ചു.

Related posts

Leave a Comment