അ​നാ​ഥാ​ല​യ​ങ്ങ​ളി​ൽ മാ​സ​ത്തി​ലൊ​രി​ക്ക​ലു​ള​ള ആ​രോ​ഗ്യ പ​രി​ശോ​ധ​ന ഉ​റ​പ്പാ​ക്ക​ണം: കെ.കൃ​ഷ്ണ​ൻ​കു​ട്ടി എംഎ​ൽഎ

പാലക്കാട് : ഓ​ർ​ഫ​നെ​ജ് ക​ണ്‍​ട്രോ​ൾ ബോ​ർ​ഡി​ന്‍റെ അം​ഗീ​കാ​ര​മു​ള​ള അ​നാ​ഥാ​ല​യ​ങ്ങ​ളി​ൽ ആ​രോ​ഗ്യ പ​രി​ശോ​ധ​ന ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് കെ.​കൃ​ഷ്ണ​ൻ​കു​ട്ടി എം.​എ​ൽ.​എ പ​റ​ഞ്ഞു. അ​നാ​ഥ​ല​യ​ങ്ങ​ളു​ടെ​യും മ​റ്റ് ധ​ർ​മ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും പ്ര​വ​ർ​ത്ത​നം സം​ബ​ന്ധി​ച്ച ജി​ല്ലാ​ത​ല നി​രീ​ക്ഷ​ണ സ​മി​തി യോ​ഗ​ത്തി​ലാ​ണ് എം.​എ​ൽ.​എ ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്.

മാ​സ​ത്തി​ലൊ​രി​ക്ക​ലു​ള​ള ആ​രോ​ഗ്യ പ​രി​ശോ​ധ​ന ആ​രോ​ഗ്യ വ​കു​പ്പ് ഉ​റ​പ്പാ​ക്ക​ണം. പ​രി​ശോ​ധ​ന​യി​ൽ വീ​ഴ്ച വ​രു​ത്തു​ന്ന ഉ​ദ്യോ​ഗ​സ്ഥ​നെ​തി​രെ വ​കു​പ്പ്ത​ല ന​ട​പ​ടി​ക​ൾ സ​ർ​ക്കാ​ർ ത​ല​ത്തി​ൽ സ്വീ​ക​രി​ക്കു​മെ​ന്നും എം.​എ​ൽ.​എ പ​റ​ഞ്ഞു.അ​നാ​ഥാ​ല​യ​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​നം നി​രീ​ക്ഷി​ക്കു​ന്ന​തി​നും ഗ്രാ​ന്‍റു​ക​ൾ ന​ൽ​കു​ന്ന​തി​നും അ​ന്തേ​വാ​സി​ക​ൾ​ക്ക് അ​ർ​ഹ​മാ​യ സേ​വ​ന​ങ്ങ​ൾ ഉ​റ​പ്പാ​ക്കു​ന്ന​തി​നും അ​ന​ധി​കൃ​ത സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തി​നു​മാ​യാ​ണ് ജി​ല്ലാ​ത​ല നി​രീ​ക്ഷ​ണ സ​മി​തി യോ​ഗം ചേ​ർ​ന്ന​ത്.

ജി​ല്ലാ ക​ല​ക്ട​ർ ഡോ.​പി. സു​രേ​ഷ് ബാ​ബു​വി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ജി​ല്ലാ​ക​ല​ക്ട​റു​ടെ ചേം​ബ​റി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ ജി​ല്ലാ​ത​ല ഉ​ദ്യോ​ഗ​സ്ഥ​ർ, അ​നാ​ഥാ​ല​യ മാ​നെ​ജ്മെ​ന്‍റ് പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ത്തു.

Related posts