മഴക്കാലമായതിനാൽ കോളറ, ടൈഫോയിഡ്, ഡയേറിയ, ഡിസെന്‍ട്രി, ഹെപ്പറ്റൈറ്റിസ്-എ, ഇ, ഷിഗെല്ല തുടങ്ങിയ ജലജന്യ രോഗങ്ങള്‍ പടര്‍ന്നുപിടിക്കാന്‍ സാധ്യതയേറെ.
ലോകത്ത് 5 വയസിന് താഴെയുള്ള കുട്ടികളുടെ മരണങ്ങളില്‍ രണ്ടാമത്തെ മരണകാരണം വയറിളക്ക രോഗങ്ങളാണ്. ഒ.ആര്.എസ്.
പാനീയ ചികിത്സയിലൂടെ കുട്ടികളുടെ ജീവന് രക്ഷിക്കാനാകും. സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനങ്ങളിലും ഒ.ആര്.എസ്.,സിങ്ക് എന്നിവ സൗജന്യമായി ലഭ്യമാണ്.
നിർജ്ജലീകരണം തടയാൻ
വയറിളക്ക രോഗങ്ങള്‍ മൂലമുള്ള നിര്‍ജ്ജലീകരണം തടയാനും ജീവന് രക്ഷിക്കാനും ഒ. ആർ. എസ്. സഹായിക്കുന്നു.
ഇന്ത്യയടക്കമുള്ള വികസ്വര രാജ്യങ്ങളിലെ മുഖ്യ ആരോഗ്യ പ്രശ്നമാണ് വയറിളക്ക രോഗങ്ങളും തുടര്‍ന്നുള്ള മരണങ്ങളും. യഥാസമയത്ത് ശരിയായുള്ള ഒ.ആര്.എസ്. പാനീയ ചികിത്സയിലൂടെ വയറിളക്ക മരണങ്ങളും തടയാവുന്നതാണ്.
പാനീയ ചികിത്സ
മിക്കവാറും വയറിളക്ക രോഗങ്ങൾ വീട്ടില്‍ നല്കുന്ന പാനീയ ചികിത്സ കൊണ്ട് ഭേദമാക്കാന്‍ കഴിയും. പാനീയചികിത്സ കൊണ്ട് നിര്‍ജ്ജലീകരണവും അതുവഴിയുണ്ടാകുന്ന മരണങ്ങളും കുറയ്ക്കാന്‍ സാധിക്കുന്നു.
ഉപ്പിട്ട കഞ്ഞിവെള്ളം,കരിക്കിന് വെള്ളം, ഉപ്പും പഞ്ചസാരയും ചേര്‍ത്ത നാരങ്ങ വെള്ളം, ഉപ്പിട്ട മോരും വെള്ളം തുടങ്ങിയ ഗൃഹ പാനീയങ്ങള്‍ പാനീയ ചികിത്സയ്ക്ക് ഉപയോഗിക്കാവുന്നതാണ്.
ഒ.ആര്.എസില്‍ എന്തെല്ലാം?
ഒ.ആര്.എസില്‍ ഗ്ലൂക്കോസ്, സോഡിയം ക്ലോറൈഡ്, സോഡിയം സിട്രേറ്റ്, പൊട്ടാസ്യം ക്ലോറൈഡ് എന്നിവ അടങ്ങിയിരിക്കുന്നു. രോഗികള്‍ക്ക് ലവണാംശമുള്ള ഒ.ആര്.എസ്. നല്‍കുന്നതിലൂടെ ജലാംശവും ലവണാംശവും നഷ്ടപ്പെടാതിരിക്കാന്‍ സഹായിക്കുന്നു.
ഛര്‍ദ്ദി ഉണ്ടെങ്കിൽ
ഡോക്ടറുടെയോ ആരോഗ്യ പ്രവര്‍ത്തകരുടെയോ നിര്‍ദേശാനുസരണം കൃത്യമായഅളവിലും ഇടവേളകളിലും ഒ.ആര്. എസ്. ലായനി കൊടുക്കേണ്ടതാണ്.
രോഗിക്ക് ഛര്ദ്ദിഉണ്ടെങ്കില് അല്‍പ്പാല്‍പ്പമായി ഒ.ആര്.എസ്.ലായനി നല്‍കണം.അഞ്ചു വയസിനു താഴെയുള്ള കുട്ടികളിലാണ് വയറിളക്കരോഗങ്ങൾ കൂടുതലായികാണപ്പെടുന്നത്.
നിർജ്ജലീകരണ ലക്ഷണങ്ങൾ –
ശരിയായ അളവിൽ മൂത്രം പോകാതിരിക്കുക, ഇരുണ്ട നിറത്തിലുള്ള മൂത്രം, തണുത്ത അല്ലെങ്കിൽ വരണ്ട ചർമം, ഉറക്കമില്ലായ്മ, കുഴിഞ്ഞ കണ്ണുകൾ, വേഗത്തിലുള്ള ഹൃദയമിടിപ്പ്, ക്ഷീണം, ആശയക്കുഴപ്പം.
വയറളിക്ക രോഗങ്ങളുടെ തുടക്കത്തിൽ തന്നെ ഒ. ആർ. എസ്. നൽകിയാൽ രോഗികളെ നിർജ്ജലീകരണമുണ്ടാകുന്നതിൽ നിന്ന് രക്ഷിക്കാൻ സാധിക്കും.
വിവരങ്ങൾ: സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ്,
ആരോഗ്യ കേരളം & നാഷണൽ ഹെൽത്ത് മിഷൻ.