തിരുവനന്തപുരം: പ്രചാരണത്തിനിടയിൽ സ്ലാബ് തകർന്ന് സ്ഥാനാർഥിക്കും പ്രവർത്തകർക്കും പരിക്ക്.
ആറ്റിങ്ങൽ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി ഒ.എസ്.അബിക, കൂടെയുണ്ടായിരുന്ന പ്രവർത്തകരായ സുരേഷ്, ശിശുപാലൻ, ബാബു, വേലു, ശശി എന്നിവർക്കാണ് പരിക്കേറ്റത്.
കഴിഞ്ഞ ദിവസം രാവിലെ പത്തോടെ കാരേറ്റ് ജംഗ്ഷനിലെ കടകളിൽ വോട്ട് അഭ്യർഥിക്കുന്നതിനിടയിൽ കടയിലേക്ക് കയറുന്ന ഓടയിലെ പഴക്കം ചെന്ന സ്ലാബ് തകർന്ന് സ്ഥാനാർഥി ഉൾപ്പെടെയുള്ളവർ ഓടയിൽ പതിക്കുയായിരുന്നു.
ഉടൻ ഇവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. പരിക്ക് സാരമുള്ളതല്ലെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.