കൊടും ഭീകരന്‍ ഒസാമ ബിന്‍ലാദനെ 2011ലാണ് ഓപ്പറേഷന്‍ ജെറോനിമോ എന്നു പേരിട്ട ഓപ്പറേഷനിലൂടെ അമേരിക്കന്‍ കമാന്‍ഡോ വിഭാഗമായ സീല്‍ വധിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ ഇതുമായി ബന്ധപ്പെട്ട് പുറത്തു വരുന്ന വാര്‍ത്തകള്‍ ഏറെ കൗതുകം ഉളവാക്കുന്നതാണ്.
ലാദന്റെ പാക്കിസ്ഥാനിലെ അവസാനത്തെ ഒളി സങ്കേതവും അവിടുന്ന് കണ്ടെടുത്ത വസ്തുക്കളെ കുറിച്ചുള്ള വിവരങ്ങളും ഇതിനോടകം ചര്‍ച്ചയായിരുന്നു.
അന്ന് ലാദന്റെ ഒളിത്താവളത്തില്‍ നിന്നും പോണ്‍ ചിത്രങ്ങളുടെ വന്‍ ശേഖരം കണ്ടെത്തിയിരുന്നു. അനുയായികള്‍ക്ക് രഹസ്യമായി സന്ദേശങ്ങള്‍ അയക്കാന്‍ ലാദന്‍ അശ്ലീല വിഡിയോകള്‍ ഉപയോഗിച്ചിരുന്നെന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തു വരുന്നത്.
അല്‍ഖ്വയ്ദ സ്ഥാപകന്‍ ഒസാമ ബിന്‍ലാദനെക്കുറിച്ച് നാഷണല്‍ ജിയോഗ്രാഫിക് ചാനല്‍ നിര്‍മിച്ച ഡോക്യുമെന്ററിയിലാണ് ഇക്കാര്യത്തെക്കുറിച്ചുള്ള പരാമര്‍ശമുള്ളത്.
ബിന്‍ ലാദന്‍സ് ഹാര്‍ഡ് ഡ്രൈവ് എന്നാണ് ഡോക്യുമെന്ററിയുടെ പേര്. അമേരിക്കയെ ഉലച്ച വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണ സന്ദേശങ്ങള്‍ കൈമാറാനും അശ്ലീല വിഡിയോകള്‍ ഉപയോഗിച്ചിട്ടുണ്ടാകാമെന്നാണ് കരുതുന്നത്.
ഇ-മെയിലുകള്‍ പോലുള്ള ഇന്റര്‍നെറ്റ് സന്ദേശ കൈമാറ്റങ്ങളെ ബിന്‍ലാദന്‍ ഒരിക്കലും വിശ്വസിച്ചിരുന്നില്ലെന്നാണ് ഡോക്യുമെന്ററിയില്‍ വിശദീകരിക്കുന്നത്. അനുയായികള്‍ക്കുള്ള സന്ദേശങ്ങള്‍ ചോരുമെന്ന പേടിയില്‍ കൊറിയറുകള്‍ വഴിയായിരുന്നു സന്ദേശങ്ങള്‍ അയച്ചിരുന്നത്.
ഇത്തരം കൊറിയറുകളില്‍ കടലാസിലെഴുതിയ സന്ദേശമല്ല മറിച്ച് പോണ്‍ വിഡിയോകളും അവക്കിടയില്‍ സന്ദേശങ്ങള്‍ ഒളിപ്പിച്ച നിലയിലാകാനാണ് സാധ്യത എന്നാണ് ഡോക്യുമെന്ററിയില്‍ പറയുന്നുണ്ട്. സെപ്റ്റംബര്‍ പത്തിനാണ് ഡോക്യുമെന്ററി സംപ്രേക്ഷണം ചെയ്തത്.
എന്നാല്‍ ഈ നിഗമനം തെറ്റാനുള്ള സാധ്യതയുണ്ടെന്ന് ഡോക്യുമെന്ററി തന്നെ പറയുന്നുമുണ്ട്. ബിന്‍ലാദന്‍ കൊല്ലപ്പെട്ട ഒളി സങ്കേതത്തില്‍ കുറഞ്ഞത് 22 പേര്‍ കൂടി താമസിച്ചിരുന്നു. ഇവരില്‍ ആരുടെയെങ്കിലും രഹസ്യ പോണ്‍ ശേഖരമാകാനുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ ബിന്‍ലാദന്‍ സണ്ണിലിയോണിന്റെ കടുത്ത ആരാധകനായിരുന്നുവെന്ന് മുമ്പ് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.