ഓ​സ്ക​റി​ലെ മിന്നും താരങ്ങൾ ; പ്രായം ഒരു സംഖ്യമാത്രം; 83-ാം വ​യ​സി​ൽ ആ​ന്‍റ​ണി ഹോ​പ്കി​ൻ​സ് നേടിയത് മികച്ച നടനുള്ള പുരസ്കാരം; മി​ക​ച്ച സം​വി​ധാ​ന​ത്തി​ന് ഓ​സ്ക​ർ നേ​ടു​ന്ന ആ​ദ്യ ഏ​ഷ്യ​ക്കാ​രിയായി നൊ​മാ​ഡ് ലാ​ൻ​ഡ്

ലോ​സ്ആ​ഞ്ച​ല​സ്: ഓ​സ്ക​റി​ൽ ച​രി​ത്രം കു​റി​ച്ച് ക്ലോ​യ് ഷാ​വോ. നൊ​മാ​ഡ് ലാ​ൻ​ഡ് എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ മി​ക​ച്ച സം​വി​ധാ​ന​ത്തി​ന് ഓ​സ്ക​ർ നേ​ടു​ന്ന ര​ണ്ടാ​മ​ത്തെ വ​നി​ത​യാ​യി ക്ലോ​യ് മാ​റി. ചൈ​നീ​സ് വം​ശ​ജ ക്ലോ​യ് ഈ ​പു​ര​സ്കാ​രം നേ​ടു​ന്ന ആ​ദ്യ ഏ​ഷ്യ​ക്കാ​രി​യാ​ണ്.

മി​ക​ച്ച ന​ട​നു​ള്ള പു​ര​സ്കാ​രം 83-ാം വ​യ​സി​ൽ ആ​ന്‍റ​ണി ഹോ​പ്കി​ൻ​സ് നേ​ടി. ദ ​ഫാ​ദ​ർ എ​ന്ന ചി​ത്ര​ത്തി​ലെ അ​ഭി​ന​ത്തി​നാ​ണ് പു​ര​സ്കാ​രം. നോ​മാ​ഡ് ലാ​ൻ​ഡി​ലെ അ​ഭി​ന​യ​ത്തി​ന് മി​ക​ച്ച ന​ടി​ക്കു​ള്ള പു​ര​സ്കാ​രം ഫ്രാ​ൻ​സി​സ് മ​ക്ഡോ​ർ​മ​ണ്ട് ക​ര​സ്ഥ​മാ​ക്കി.

മി​ക​ച്ച ചി​ത്ര​മാ​യി ക്ലോ​യ് ഷാ​വോ സം​വി​ധാ​നം ചെ​യ്ത നോ​മാ​ഡ് ലാ​ൻ​ഡ് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.ജൂ​ദാ​സ് ആ​ൻ​ഡ് ദി ​ബ്ലാ​ക്ക് മെ​സ​യ്യ എ​ന്ന ചി​ത്ര​ത്തി​ലെ അ​ഭി​ന​യ​ത്തി​ന് ഡാ​നി​യ​ൽ ക​ലൂ​യ മി​ക​ച്ച സ​ഹ​ന​ട​നാ​യി.

മി​നാ​രി എ​ന്ന ചി​ത്ര​ത്തി​ലെ അ​ഭി​യ​ന​ത്തി​ന് യു​ൻ യു ​ജാം​ഗ് സ​ഹ​ന​ടി​ക്കു​ള്ള പു​ര​സ്കാ​ര​ത്തി​ന് അ​ർ​ഹ​യാ​യി. ഫാ​ദ​ർ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ മി​ക​ച്ച അ​വ​ലം​ബി​ത തി​ര​ക്ക​ഥ​യ്ക്കു​ള്ള പു​ര​സ്കാ​രം ക്രി​സ്റ്റ​ഫ​ർ ഹാം​പ്റ്റ​ണ്‍, ഫ്ളോ​റി​യ​ൻ സെ​ല്ലാ​ർ എ​ന്നി​വ​ർ​ക്ക് ല​ഭി​ച്ചു.

മി​ക​ച്ച തി​ര​ക്ക​ഥ​ക്കു​ള്ള പു​ര​സ്കാ​രം എ​മ​റാ​ൾ​ഡ് ഫെ​ന​ലി​ൻ നേ​ടി. പ്രോ​മി​സിം​ഗ് യം​ഗ് വു​മ​ണ്‍ എ​ന്ന ചി​ത്ര​ത്തി​ന് തി​ര​ക്ക​ഥ ഒ​രു​ക്കി​യ​തി​നാ​ണ് പു​ര​സ്കാ​രം.


മ​റ്റ് പു​രാ​സ്കാ​ര​ങ്ങ​ൾ:-

വി​ദേ​ശ ഭാ​ഷാ​ചി​ത്രം: അ​ന​ദ​ർ റൗ​ണ്ട്

വി​ഷ്വ​ൽ ഇ​ഫ​ക്റ്റ്സ്: ടെ​നെ​റ്റ് (ആ​ൻ​ഡ്യ്രു ജാ​ക്സ​ണ്‍, ഡേ​വി​ഡ് ലീ, ​ആ​ൻ​ഡ്യ്രൂ ലോ​ക്ലി, സ്കോ​ട്ട് ഫി​ഷ​ർ)

ഡോ​ക്യു​മെ​ന്‍റ​റി ഫീ​ച്ച​ർ-​മൈ ഒ​ക്ടൊ​പ​സ് ടീ​ച്ച​ർ (പി​പ്പ ഏ​ള​ച്ച്, ജെ​യിം​സ് റീ​ഡ്, ക്രെ​യ്ഗ് ഫോ​സ്റ്റ​ർ)

ഡോ​ക്യു​മെ​ന്‍റ​റി ഷോ​ർ​ട്ട് സ​ബ്ജ​ക്റ്റ്-​കോ​ളെ​റ്റ് (ആ​ന്ത​ണി ജി​യാ​ഷി​നോ, ആ​ലി​സ് ഡൊ​യാ​ർ​ഡ്)

ആ​നി​മേ​റ്റ​ഡ് ഫീ​ച്ച​ർ ഫി​ലിം: സോ​ൾ (പീ​റ്റ് ഡോ​ക്ട​ർ, ഡാ​ന മ​റെ)

ആ​നി​മേ​റ്റ​ഡ് ഹ്ര​സ്വ​ചി​ത്രം: ഇ​ഫ് എ​നി​ത്തിം​ഗ് ഹാ​പ്പ​ൻ​സ് ഐ ​ല​വ് യു (​വി​ൽ മ​ക്കോ​ർ​മാ​ക്ക്, മൈ​ക്ക​ൽ ഗോ​വി​യ​ർ)

ശ​ബ്ദ​ലേ​ഖ​നം: സൗ​ണ്ട് ഓ​ഫ് മെ​റ്റ​ൽ (നി​ക്കോ​ള​സ് ബെ​ക്ക​ർ, ജെ​യ്മി ബാ​ക്ഷി, മി​ഷെ​ല്ലെ കൗ​ട്ടൊ​ലെ​ൻ​സ്, കാ​ർ​ലോ​സ് കോ​ർ​ട്ടി​സ്, ഫി​ലി​പ്പ് ബ്ലാ​ദ്)

ലൈ​വ് ആ​ക്ഷ​ൻ ഹ്ര​സ്വ​ചി​ത്രം: ടു ​ഡി​സ്റ്റ​ന്‍റ് സ്ട്രെ​യ്ഞ്ചേ​ഴ്സ് (സം​വി​ധാ​നം-​ട്രാ​വ​ണ്‍ ഫ്രീ, ​മാ​ർ​ട്ടി​ൻ ഡെ​സ്മ​ണ്ട് റോ)

​വ​സ്ത്രാ​ല​ങ്കാ​രം: ആ​ൻ റോ​ത്ത് (ചി​ത്രം-​മാ റെ​യ്നീ​സ് ബ്ലാ​ക്ക് ബോ​ട്ടം)

മേ​ക്ക​പ്പ് ആ​ൻ​ഡ് ഹെ​യ​ർ സ്റ്റൈ​ലിം​ഗ്-​സെ​ർ​ജി​യോ ലോ​പ​സ്-​റി​വേ​റ, മി​യ നീ​ൽ, ജാ​മി​ക വി​ൽ​സ​ണ്‍ (ചി​ത്രം-​മാ റെ​യ്നീ​സ് ബ്ലാ​ക്ക് ബോ​ട്ടം)

അ​ന്താ​രാ​ഷ്ട്ര ഫീ​ച്ച​ർ ചി​ത്രം: അ​ന​ഥ​ർ റൗ​ണ്ട (ഡെ​ൻ​മാ​ർ​ക്ക്) സം​വി​ധാ​നം: തോ​മ​സ് വി​ന്‍റ​ർ​ബ​ർ​ഗ്

ഫി​ലിം എ​ഡി​റ്റിം​ഗ്: മി​ക്കെ​ൽ ജി ​നീ​ൽ​സ​ണ്‍ (സൗ​ണ്ട് ഓ​ഫ് മെ​റ്റ​ൽ)

ഛായാ​ഗ്ര​ഹ​ണം: എ​റി​ക് മെ​സേ​ഷ്മി​ഡ് (മ​ൻ​ക്)

പ്രൊ​ഡ​ക്ഷ​ൻ ഡി​സൈ​ൻ: മ​ൻ​ക് (സം​വി​ധാ​നം-​ഡേ​വി​ഡ് ഫി​ഞ്ച​ർ)

ചി​ത്ര​സം​യോ​ജ​നം: സൗ​ണ്ട് ഓ​ഫ് മെ​റ്റ​ൽ.

ഗാ​നം: ഒ​റി​ജ​ന​ൽ സോം​ഗ്

പ​ശ്ചാ​ത്ത​ല സം​ഗീ​തം: ഒ​റി​ജ​ന​ൽ സോം​ഗ്

Related posts

Leave a Comment