ലോഞ്ച്ആഞ്ചലസ്: മികച്ച നടനുള്ള ഓസ്കർ പുരസ്കാരം വിൽസ് സ്മിത്തിന്. കിംഗ് റിച്ചാർഡ് എന്ന ചിത്രത്തിലെ അഭിനയമാണ് വിൽസ് സ്മിത്തിന് പുരസ്കാരത്തിന് അർഹനാക്കിയത്.
ഓസ്കർ ചടങ്ങിനിടെ ഭാര്യ ജേഡ് പിങ്കറ്റിനെ കളിയാക്കിയതിന്‍റെ പേരിൽ അവതാരകൻ ക്രിസ് റോക്കിനെ വിൽസ് സ്മിത്ത് തല്ലിയിരുന്നു.
അവതാരകനെ തല്ലാൻ ഇടയായതിൽ അദ്ദേഹം പിന്നീട് മാപ്പപേക്ഷിച്ചു. ടെന്നീസിലെ ഇതിഹാസ താരങ്ങളും സഹോദരിമാരുമായ വീനസ് വില്യംസ്, സെറീന വില്യംസ് എന്നിവരുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള സിനിമയാണ് കിംഗ് റിച്ചാർഡ്.
റെയ്ഡനാഡോ മർകസ് ഗ്രീൻ സംവിധാനം ചെയ്ത ചിത്രത്തിൽ റിച്ചാർഡ് വില്യംസ് എന്ന കഥാപാത്രത്തെയാണ് വിൽസ് സ്മിത്ത് അവതരിപ്പിച്ചിരുന്നത്.
മികച്ച നടനുള്ള അവാർഡ് ലഭിച്ച വിൽസ് സ്മിത്ത് ആണ് ഭാര്യയെ കളിയാക്കിയതിന് അവതാരകനെ തല്ലിയത്.
ഞായറാഴ്ച രാത്രി ടെലികാസ്റ്റിന്‍റെ മൂന്നാം മണിക്കൂറിൽ അവതാരകൻ ക്രിസ് റോക്ക് മികച്ച ഡോക്യുമെന്‍ററിക്കുള്ള അവാർഡ് പ്രഖ്യാപിക്കാനായി വേദിയിലെത്തി.
നടി ജേഡ് പിങ്കറ്റ് സ്മിത്തിനെക്കുറിച്ച് അവതാരകൻ തമാശ പൊട്ടിച്ചു. അവളുടെ മൊട്ടത്തലയെന്നു പരാമർശിച്ചായിരുന്നു തമാശ. മുടി കൊഴിച്ചിലിനു കാരണമാകുന്ന അലോപ്പിയ എന്ന അവസ്ഥ താൻ നേരിടുന്നതായി പിങ്കറ്റ് സ്മിത്ത് നേരത്തെ തുറന്നു പറഞ്ഞിട്ടുണ്ട്. അതുകൂടി മനസിൽവച്ചുകൊണ്ടായിരുന്നു കൊമേഡിയൻ കൂടിയായ അവതാരകൻ ക്രിസ് റോക്കിന്‍റെ തമാശ പൊട്ടിക്കൽ.
എന്നാൽ, ക്രൂരമായ ഈ തമാശ ജേഡ് പിങ്കറ്റ് സ്മിത്തിന്‍റെ ഭർത്താവും നടനുമായ വിൽസ് സ്മിത്തിന് തീരെ ഇഷ്ടപ്പെട്ടില്ല. സ്മിത്ത് ചാടിയെഴുന്നേറ്റു. എന്‍റെ ഭാര്യയുടെ പേര് നിങ്ങളുടെ വൃത്തികെട്ട വായിൽനിന്ന് ഒഴിവാക്കുകയെന്ന് അദ്ദേഹം ആക്രോശിച്ചു. രണ്ടു തവണ ഇങ്ങനെ പൊട്ടിത്തെറിച്ച അദ്ദേഹം അടുത്ത നിമിഷം വേദിയിലേക്കു കുതിച്ചു. റോക്കിനു സമീപമെത്തി ഒന്നു പൊട്ടിച്ചു.
വിൽസ് സ്മിത്ത് എന്നെ ചതിച്ചു എന്നായിരുന്നു അടികൊണ്ടു ഞെട്ടിത്തരിച്ചുപോയ ക്രിസ് റോക്കിന്‍റെ പ്രതികരണം. അതേസമയം, ക്രിസ് റോക്ക് ജേഡ് പിങ്കറ്റിനെ ഒാസ്കർ വേദിയിൽ പരിഹസിക്കുന്നത് ഇത് ആദ്യമല്ല. 2016ൽ റോക്ക് ചടങ്ങിന് ആതിഥേയത്വം വഹിച്ചപ്പോൾ ജേഡ് പിങ്കറ്റ് സ്മിത്ത് ഒാസ്കർ ബഹിഷ്കരിക്കുന്നത് ഞാൻ റിഹാനയുടെ പാന്‍റീസ് ബഹിഷ്കരിക്കുന്നതുപോലെയാണ്, കാരണം എന്നെ ക്ഷണിച്ചിട്ടില്ല എന്നു പറഞ്ഞും ക്രിസ് റോക്ക് പരിഹസിച്ചിരുന്നു.
രോഷാകുലനായ വിൽസ് സ്മിത്തിനെ ഡെൻസൽ വാഷിംഗ്ടണും ടൈലർ പെറിയും ചേർന്ന് ആശ്വസിപ്പിച്ചു. ജേഡിനൊപ്പം തിരികെ ഇരിക്കുമ്പോൾ വിൽസ് സ്മിത്ത് കണ്ണു തുടയ്ക്കുന്നതു കാണാമായിരുന്നെന്നു ഒരു മാധ്യമപ്രവർത്തകൻ ട്വീറ്റ് ചെയ്തു. എന്തായാലും അവതാരകനെ തല്ലാൻ ഇടയായതിന് പിന്നീട് വിൽസ് സ്മിത്ത് മാപ്പ് പറഞ്ഞു.
ദ ഐസ് ഒാഫ് ദി ടോമി ഫെയ് എന്ന ചിത്രത്തിലെ അഭിനയത്തിന് നടി ജെസിക്ക ചസ്റ്റെയിൻ മികച്ച നടിക്കുള്ള പുരസ്കാരം സ്വന്തമാക്കി. നേരത്തെ മൂന്നു തവണ ഒാസ്കർ നോമിനേഷൻ നേടിയിട്ടുള്ള ഇവരുടെ ആദ്യ ഒാസ്കർ അവാർഡ് ആണ് ഇത്. മൂന്നു നോമിനേഷനുകളും അവാർഡുകളാക്കി മാറ്റിയ കോഡയാണ് മികച്ച ചിത്രം.
വെസ്റ്റ് സൈഡ് സ്റ്റോറിയിലെ അഭിനയത്തിന് മികച്ച സഹ നടിക്കുള്ള ഓസ്കര് അരിയാനോ ഡിബോസിന് ലഭിച്ചു. അമേരിക്കൻ സയൻസ് ഫിക്ഷന്‍ ഡ്യൂണ്‍ ആറ് പുരസ്കാരങ്ങളാണ് ഇതുവരെ നേടിയത്.
ടെന്നിസ് താരങ്ങളായ വീനസ് വില്യംസും സെറീന വില്യംസും ചേര്‍ന്നാണ് പുരസ്കാരദാന ചടങ്ങിന് തുടക്കമിട്ടത്. 23 പുരസ്കാരങ്ങളാണ് നിര്‍ണയിക്കപ്പെടുക. വാണ്ട സൈക്സ്, എമ്മി ഷൂമെര്‍, റെജീന ഹാള്‍ എന്നിവരാണ് അവതാരകര്‍. പത്തുസിനിമകളാണ് മികച്ച ചിത്രമാകാന്‍ മല്‍സരിക്കുന്നത്.
ദളിത് വനിതകള്‍ മാധ്യമപ്രവര്‍ത്തകരായ “ഖബര്‍ ലഹാരിയ’ എന്ന ഹിന്ദി പത്രത്തെക്കുറിച്ചുള്ള ഡോക്യുമെന്ററിയായ “റൈറ്റിംഗ് വിത്ത് ഫയർ’ ഇന്ത്യയുടെ ഏക പ്രതീക്ഷയാണ്. ‘ബെസ്റ്റ് ഡോക്യുമെന്ററി ഫീച്ചര്‍’ എന്ന വിഭാഗത്തിലാണ് മത്സരം.
പ്രഖ്യാപിച്ച പുരസ്കാരങ്ങൾ
മികച്ച സഹനടൻ- ട്രോയ് കൊട്സര് (കോഡാ)
മികച്ച ആനിമേറ്റഡ് ഹ്രസ്വ ചിത്രം- ദ വിന്‍സ് ഷീല്‍ഡ് വൈപ്പര്‍
മികച്ച ആനിമേറ്റഡ് ഫീച്ചര്‍ ചിത്രം- എന്‍കാന്റോ
മികച്ച മേക്കപ്പ്, കേശാലങ്കാരം-ലിന്റെ ഡൗഡ്സ് (ദ ഐസ് ഓഫ് ടാമി ഫയെക്ക്)
മികച്ച വിഷ്വല്‍ എഫക്ട്- പോള്‍ ലാംബെര്‍ട്ട്, ട്രിസ്റ്റന്‍ മൈല്‍സ്, ബ്രയാന്‍ കോണര്‍, ജേര്‍ഡ് നെഫ്സര് (ഡ്യൂൺ)
മികച്ച ഡോക്യുമെന്ററി (ഷോര്‍ട്ട് സബ്ജക്ട്)- ദ ക്യൂന്‍ ഓഫ് ബാസ്കറ്റ് ബോള്‍
മികച്ച ഛായാഗ്രഹണം- ഗ്രേയ്ഗ് ഫ്രാസര്‍ (ഡ്യൂണ്‍)
മികച്ച അനിമേറ്റഡ് ഷോര്‍ട് ഫിലിം- “ദ വിന്‍ഡ്ഷീല്‍ഡ് വൈപര്‍’
മികച്ച സഹനടി- അരിയാന ഡിബോസ് (വെസ്റ്റ് സൈഡ് സ്റ്റോറി)
മികച്ച പ്രൊഡക്ഷന്‍- ഡിസൈന്‍ ഡ്യൂണ്‍
മികച്ച ചിത്രസംയോജനം- ജോ വാക്കര്‍ (ഡ്യൂണ്‍)
മികച്ച ശബ്ദം- മാക് റൂത്ത്, മാര്‍ക്ക് മാങ്കിനി, ദിയോ ഗ്രീന്‍, ഡഗ് ഹെംഫില്‍, റോണ്‍ ബാര്ട്ലെറ്റ്