96ാം ഓസ്കര് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ക്രിസ്റ്റഫര്‍ നോളന് സംവിധാനം ചെയ്ത ഓപ്പൻഹൈമർ ഏഴ് അവാര്‍ഡുകള്‍ സ്വന്തമാക്കി പുരസ്കാരവേദിയിൽ തിളങ്ങി. ആറ്റം ബോംബിന്റെ പിതാവ് ജെ. ഓപ്പൻഹൈമറുടെ ജീവിതം ഇതിവൃത്തമാക്കി ക്രിസ്റ്റഫര്‍ നോളന് സംവിധാനം ചെയ്ത ദൃശ്യകാവ്യമാണ് ഓപ്പൻഹൈമർ.
ഓപ്പൻഹൈമറിലെ അഭിനയമികവിന് കിലിയൻ മർഫി മികച്ച നടനുള്ള ഓസ്കർ സ്വന്തമാക്കിയപ്പോൾ ക്രിസ്റ്റഫർ നോളൻ മികച്ച സംവിധായകനായി. മികച്ച ചിത്രം, മികച്ച സഹനടൻ, ഒറിജിനല്‍ സ്കോര്‍, എഡിറ്റിംഗ്, കാമറ അവാര്‍ഡുകള്‍ ഓപ്പൻഹൈമർ കരസ്ഥമാക്കി. പുവർ തിംഗ്സ് നാലു പുരസ്കാരങ്ങൾ നേടിയെടുത്തു.
പൂവർ തിംഗ്സിലെ പ്രകടനത്തിലൂടെ എമ്മ സ്റ്റോണ്‍ മികച്ച നടിക്കുള്ള പുരസ്കാരം സ്വന്തമാക്കി. 23 വിഭാഗങ്ങളിലായിട്ടാണ് അവാർഡുകൾ. ഇക്കുറിയും ജിമ്മി കെമ്മലാണ് അവതാരകന്റെ റോളിൽ എത്തിയത്.
പ്രധാന അവാര്‍ഡുകള്‍: ചിത്രം- ഓപ്പൻഹൈമർ, നടന്- കിലിയൻ മർഫി (ഓപ്പന്‍ഹൈമർ), നടി- എമ്മ സ്റ്റോണ്‍ (പൂവർ തിംഗ്സ്). സംവിധായകന്- ക്രിസ്റ്റഫര്‍ നോളന് (ഓപ്പന്‍ഹൈമർ), സഹനടി- ഡാവിൻ ജോയ് റാൻഡോൾഫ് (ദ ഹോൾഡോവർസ്), ആനിമേറ്റഡ് ഷോർട്ട് ഫിലിം- വാര് ഈസ് ഓവര്‍, ആനിമേറ്റഡ് ഫിലിം- ദ ബോയ് ആൻഡ് ഹീറോയിന്, ഒറിജിനൽ സ്ക്രീൻപ്ലേ- അനാട്ടമി ഓഫ് എ ഫാൾ (ജസ്റ്റിൻ ട്രയറ്റ്, ആർതർ ഹരാരി), അഡാപ്റ്റഡ് സ്ക്രീൻപ്ലേ- അമേരിക്കൻ ഫിക്ഷൻ (കോർഡ് ജെഫേഴ്സൺ), ഡോക്യുമെന്ററി ഫീച്ചര്‍ ഫിലിം- 20 ഡേയ്സ് ഇന്‍ മാര്യുപോള്‍ (റഷ്യയുടെ യുക്രൈന് അധിവേശവുമായി ബന്ധപ്പെട്ട ഡോക്യുമെന്ററി), വസ്ത്രാലങ്കാരം പ്രൊഡക്ഷൻ ഡിസൈന്‍- പൂവർ തിംഗ്സ്, സഹനടന്‍- റോബര്‍ട്ട് ഡൗണി ജൂനിയര്‍ (ഓപ്പന്‍ഹൈമർ), ഒറിജിനല്‍ സ്കോര്‍- ലുഡ് വിഗ് ഗോറാൻസൺ(ഓപ്പന്‍ഹൈമർ), ഗാനം- വാട്ട് വാസ് ഐ മെയ്ഡ് ഫോര്‍? ബാർബി ( ബില്ലി എലിഷ്, ഫിനിയാസ് ഒ’കോണൽ), വിദേശ ചിത്രം- ദ സോണ്‍ ഓഫ് ഇന്‍ട്രസ്റ്റ്, എഡിറ്റിംഗ്- ജെന്നിഫര്‍ ലൈം (ഓപ്പന്‍ഹൈമർ), ഛായഗ്രഹണം- ഹൊയ്തെ വാൻ ഹൊയ്തെമ(ഓപ്പന്‍ഹൈമർ).