ഡോക്യുമെന്ററി വിഭാഗത്തിൽ ഓസ്കർ നേടി ഇന്ത്യയുടെ അഭിമാനമായി മാറിയ ദ് എലിഫന്റ് വിസ്പറേഴ്സിന്റെ സംവിധായിക കാർത്തികി ഗോൺസാൽവസിനെ ആദരിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ.
പുരസ്കാരം നേടിയതിന് തമിഴ്നാട് സർക്കാർ ഒരു കോടി രൂപയാണ് കാർത്തികിയ്ക്ക് സമ്മാനമായി നൽകിയിരിക്കുന്നത്.
ഊട്ടി സ്വദേശിനിയാണ് കാർത്തികി. പുരസ്കാരം ഏറ്റുവാങ്ങിയതിന് പിന്നാലെ തമിഴ്നാട് മുഖ്യമന്ത്രിമായി കൂടികാഴ്ച നടത്തുകയും ചെയ്തു. കാർത്തികിയുടെ നേട്ടത്തേക്കുറിച്ച് അദ്ദേഹം ട്വീറ്റ് ചെയ്യുകയും ചെയ്തു.
ഗുണീത് മോംഗ നിര്‍മിച്ച ‘ദ എലഫന്റ് വിസ്പറേഴ്സ്’ ഡോക്യുമെന്ററി വിഭാഗത്തില്‍ ഇന്ത്യയില്‍ നിന്നും ഓസ്കര് നേടുന്ന ആദ്യചിത്രമാണ്.
തമിഴ്നാട്ടിലെ ഗോത്രവിഭാഗത്തില്‍പ്പെട്ട ദമ്പതികളാണ് ബൊമ്മനും ബെള്ളിയുടെയും ജീവിതകഥയാണ് കാർത്തികി ഒരുക്കിയത്. ബൊമ്മനേയും ബെള്ളിയേയും ഈയിടെ സ്റ്റാലിന് ആദരിച്ചിരുന്നു.