നമ്മളെല്ലാവരും റോഡില്‍ വാഹനവുമായ ഇറങ്ങുമ്പോള്‍ പലപ്പോഴും നായകളെയും പൂച്ചകളെയുമൊക്കെ കാണാറുണ്ടല്ലൊ. കാക്കകളും പ്രാവുകളുമൊക്കെ പക്ഷികളെ “റെപ്രസെന്റ്’ ചെയ്ത് എത്തും. എന്നാല്‍ കഴിഞ്ഞദിവസം ദക്ഷിണ കൊറിയന്‍ യാത്രക്കാര്‍ മുന്നിലെത്തിയ ആള് കുറച്ച് സ്പെഷ്യൽ ആയിരുന്നു,
തഡോറി എന്നു പേരുള്ള ഒരു ഒട്ടക പക്ഷിയായിരുന്നു അത്. തഡോരി അവിടുത്തെ ഒരു പ്രാദേശിക പാരിസ്ഥിതിക പാര്‍ക്കില്‍ ഉളള ഒട്ടകപക്ഷി ആയിരുന്നു. എന്നാല്‍ കഴിഞ്ഞദിവസം ഈ പക്ഷി അവിടെ നിന്നും എങ്ങനെയോ പുറത്തിറങ്ങി.
അതെത്തിപ്പെട്ടതാകട്ടെ ഏറെ തിരക്കുള്ള സിയോംഗ്നാം നഗരത്തിലും. ആളുകള്‍ വാഹനവുമായി എത്തിയപ്പോള്‍ മുന്നിലൂടെ ഓടുന്നു ഈ പക്ഷി. പതുക്കെ ഓടുന്ന ഈ പക്ഷിയെ ഇടിക്കാതിരിക്കാന്‍ യാത്രക്കാര്‍ ശ്രദ്ധിച്ചു.
എക്സില്‍ ഈ പക്ഷി റോഡിലൂടെ ഓടുന്നതിന്റെ ദൃശ്യങ്ങള്‍ എത്തിയിരുന്നു. ഒരു മണിക്കൂറിലധികം ഇത്തരത്തില്‍ പാഞ്ഞ തഡോറിനെ പിന്നീട് പിടികൂടിയതായും സുരക്ഷിതമായി പാര്‍ക്കിലേക്ക് തിരിച്ചയച്ചതായയുമാണ് വിവരം.
സംഭവം സമൂഹ മാധ്യമങ്ങളില്‍ എത്തിയതോടെ നിരവധി പ്രതികരണങ്ങളുണ്ടായി. “ഞാന്‍ സ്വാതന്ത്ര്യം കണ്ടെത്തി, പക്ഷേ അത് സ്വാതന്ത്ര്യമായിരുന്നില്ല’ എന്നാണൊരാള്‍ കുറിച്ചത്. “മനോഹരമായി ഓടുന്നു’ എന്ന് മറ്റൊരാളും കൂട്ടിച്ചേര്‍ത്തു.
여러가지 생각이 든다. pic.twitter.com/2IGeqAwOoa
— EUN YOO 은유 (@eunyoo_park) March 26, 2024