ഒടിടി കൊണ്ട് നാടിന് ഒരു ഗുണവും ഇല്ല. പണ്ട് ഷൂട്ടിംഗ് നടക്കുമ്പോള്‍ മുതല്‍ മുനിസിപ്പാലിറ്റി അടക്കമുള്ളവര്‍ക്ക് പണം ലഭിക്കുന്നുണ്ട്.
അത് കാണാന്‍ വരുമ്പോള്‍ ഓട്ടോക്കാരന് വരെ കാശ് കിട്ടും. ഇതെല്ലാം നാടിന്റെ പുരോഗതിക്കായിട്ടാണ് പോകുന്നത്. എന്നാല്‍ ഒടിടിയുടെ കാര്യത്തില്‍ അത് ആ കമ്പനിക്ക് മാത്രമാണ് ലാഭം കിട്ടുന്നത്.
നമ്മുടെ നാടിന്റെ പണം വിദേശ കമ്പനിയിലേക്കാണ് പോകുന്നത്. ഒരിക്കല്‍ നമ്മുടെ നാട് വിദേശകളില്‍ നിന്ന് സ്വാതന്ത്ര്യം നേടിയതല്ലേ. നമ്മുടെ കച്ചവടം ഒടിടിക്കാർ ചെയ്യുന്നത് പോലെയാണ് കാര്യങ്ങള്‍.
ഞാന്‍ ഈ പറയുന്നത് പലതും പല മച്ചാന്മാര്ക്കും മനസിലാവുന്നില്ല. ഞാന്‍ കിളി പോയിട്ട് എന്തൊക്കെയോ പറയുകയാണെന്ന് അവര്‍ പറയുന്നുണ്ട്. നമുക്ക് കിട്ടുന്ന കച്ചവടമാണിത്.
കുറച്ച് കഴിഞ്ഞ് അവര്‍ തീരുമാനിക്കും ഇതിന് എന്ത് വില കിട്ടണമെന്ന്. അത് ശരിയായ കാര്യമല്ല. മലയാള സിനിമയില്‍ ചിലര്‍ ഈ ഒടിടിക്കള്ക്കായി പടമെടുക്കുന്നുണ്ട്.
അതിന് പണം കിട്ടും. പക്ഷേ അധിക കാലം അതുണ്ടാവില്ല. ഒടിടികള്‍ നമ്മുടെ കാര്യം നിയന്ത്രിക്കുന്ന അവസ്ഥ വരും. -ഷൈന്‍ ടോം ചാക്കോ