പോത്തന്‍കോട് : സുധീഷ് കൊലക്കേസിലെ മുഖ്യപ്രതി ഒട്ടകം രാജേഷ് പിടിയില്‍. ദിവസങ്ങളോളം പോലീസിനെ വട്ടംകറക്കിയ ഇയാളെ ഇന്ന് പുലര്‍ച്ചെ കൊല്ലത്തു നിന്നാണ് പിടികൂടിയത്.
കൃത്യം നടന്ന് ഒമ്പത് ദിവസങ്ങള്‍ക്ക് ശേഷമാണ് രാജേഷിനെ പിടികൂടാന്‍ പോലീസിന് കഴിഞ്ഞത്.ഒട്ടകം രാജേഷിനായി തിരച്ചില്‍ നടത്താന്‍ പോയ പോലീസ് സംഘമാണ് ശനിയാഴ്ച അഞ്ചുതെങ്ങ് കായലില്‍ അപകടത്തില്‍പ്പെട്ടിരുന്നു.
വള്ളം മറിഞ്ഞുണ്ടായ അപകടത്തില്‍ പോലീസ് സേനാംഗം ബാലുവിന് ജീവന് നഷ്ടപ്പെട്ടു.തുടർന്നാണ് രാജേഷിന് വേണ്ടിയുള്ള തെരച്ചിൽ പോലീസ് ശക്തമാക്കിയത്.
കഴിഞ്ഞ ദിവസം ഒളിവിലായിരുന്ന ഒന്നാം പ്രതിയും മൂന്നാം പ്രതിയും വെന്പായത്തു നിന്നാണ് പിടിയിലായത്. ഇവർക്കൊപ്പം രാജേഷും ഉണ്ടായിരുന്നു.
പോത്തൻകോട് നന്നാട്ടുകാവിന് സമീപം പോലീസ് എത്തുന്നതിന് അഞ്ചു മിനിറ്റ് മുൻപാണ് ഒട്ടകം രാജേഷ് ഓട്ടോയിൽ മുങ്ങിയത്. ഒട്ടകം രാജേഷ് ഫോൺ ഉപയോഗിക്കാറില്ല.
കാണുന്ന ആരുടേലും ഫോൺ വാങ്ങി വിളിക്കാറാണ് പതിവ്.എന്നാൽ ഇവരുടെ സംഘങ്ങളുടെ ഫോണുകൾ പോലീസ് നിരീക്ഷണത്തിലായിരുന്നു.
രണ്ട് കൊലക്കസുൾപ്പടെ അന്‍പതോളം ക്രിമിനൽ കേസുകളിലെ പ്രതിയാണ് പിടിയിലായ രാജേഷ്. ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ കേസുകൾ നിലവിലുണ്ട്.