പുനലൂർ: ഒറ്റക്കൽ ദൃശ്യ ഗോപുരം അപകട ഭീതിയിൽ. ലോക ടൂറിസം ഭൂപടത്തിൽ ഏറെ സ്ഥാനം നേടിയ ഒന്നാണ് തെന്മല ഇക്കോ ടൂറിസം.
ഇതിന്റെ ഭാഗമായി സഞ്ചാരികളെ ഏറെ ആകർഷിച്ചു വന്ന ഒന്നാണ് ഒറ്റക്കൽ വിയർ ഡാമിന് സമീപമുള്ളതും കൊല്ലം-തിരുമംഗലം ദേശീയപാതയോരത്ത് സ്ഥിതി ചെയ്യുന്നതുമായ ഒറ്റക്കൽ ദൃശ്യഗോപുരം.
എന്നാൽ ഇന്ന് ഇക്കോ ടൂറിസം കേന്ദ്രത്തിനൊപ്പം ദൃശ്യഗോപുരവും തകർച്ചയെ നേരിടുകയാണ്. ദൃശ്യ ഗോപുരത്തിന് ചുറ്റുപാടും കാടുമൂടി, ഗോപുരത്തിന് മുകളിലെ കൈവരികൾ തകർന്നും, പെയിന്റ് മങ്ങിയും ഇന്ന് സഞ്ചാരികൾ തിരിഞ്ഞു നോക്കാത്ത അവസ്ഥയാണ് ഉള്ളത്.
ടൂറിസം കേന്ദ്രങ്ങൾ തുറന്നതോടെ സഞ്ചാരികൾ ഏറെയെത്തുമെന്ന് അധികൃതർ കരുതിയിരുന്ന സഞ്ചാര കേന്ദ്രങ്ങളിൽ ആളില്ലാത്ത അവസ്ഥയാണ്.
ഒറ്റക്കൽ വിയർ ഡാം മറ്റ് നയന മനോഹര വിദൂരക്കാഴ്ചകളും കാണാൻ കഴിയുന്ന ഇവിടെ പാർക്കിംഗ് ഫീസ് ഉൾപ്പെടെ എല്ലാം സൗജന്യമാണ് എന്നിരിക്കിലും ദേശീയ പാതയോരത്തെ ഈ ദൃശ്യഗോപുരം സഞ്ചാരികളും കൈയൊഴിഞ്ഞ നിലയിൽ ആയിരുന്നു ഈ ഓണക്കാലം.