മൂന്നാർ: കഴിഞ്ഞ ദിവസം കൊന്പുകോർത്ത് ജനവാസ മേഖലകളെ വിറപ്പിച്ച കാട്ടുകൊന്പൻമാർ വീണ്ടും വീടുകൾക്കു സമീപം നിലയുറപ്പിച്ചു. മൂന്നാറിലെ നയമക്കാട് എസ്റ്റേറ്റിൽ കഴിഞ്ഞ ദിവസം ഏറ്റുമുട്ടിയ പടയപ്പയും ഒറ്റക്കൊന്പനും ആണ് ബുധനാഴ്ച വൈകുന്നേരത്തോടെ കന്നിമല എസ്റ്റേറ്റിലെ ലയങ്ങൾക്കു സമീപം എത്തിയത്.
കന്നിമല എസ്റ്റേറ്റിലെ ലോവർ ഡിവിഷനിൽ നിലയുറപ്പിച്ചതോടെ തൊഴിലാളികളും ആശങ്കയിലായി. രണ്ട് ആനകളെയും നിരീക്ഷിച്ച് ആർആർടി സംഘം സമീപത്തുതന്നെ തുടരുന്നുണ്ട്.
ചൊവ്വാഴ്ച രാവിലെയാണ് രണ്ടു കൊന്പൻമാരും നയമക്കാട് എസ്റ്റേറ്റിൽ ഏറ്റുമുട്ടിയത്. ബുധനാഴ്ച രാവിലെ കന്നിമലയ്ക്കു സമീപം എത്തിയ കൊന്പമാർ ഏതാനും മീറ്ററുകൾക്ക് അപ്പുറം മാത്രം നിലയുറപ്പിച്ചിരിക്കുകയാണ്.
ചിന്നക്കനാലിൽ ചക്കക്കൊന്പൻ, മുറിവാലൻ എന്നീ വിളിപ്പേരുകൾ ഉള്ള കൊന്പൻമാർ തമ്മിലുള്ള ഏറ്റുമുട്ടലിൽ മുറിവാലൽ ഞായറാഴ്ച ചരിഞ്ഞിരുന്നു.