ഒറ്റപ്പാലം: ഒറ്റപ്പാലം പോലീസ് സ്റ്റേഷൻ മുറ്റത്ത് കളിച്ചുല്ലസിക്കുന്ന കുരുന്നുകളെ കണ്ടാൽ ഇനി ആരും അന്പരക്കേണ്ടതില്ല. പോലീസും പോലീസ് സ്റ്റേഷനുകളും മാറുന്നതിന്റെ ഭാഗമായി കാക്കിയിട്ടവർ കുരുന്നുകളുമായി കളിക്കുന്ന കാഴ്ചയും ഇനിമുതൽ ഇവിടെ കാണാനാകും.
ഇതിനായി ഒറ്റപ്പാലം പോലീസ് സ്റ്റേഷനിൽ ശിശു സൗഹൃദകേന്ദ്രം തയാറായി. സ്റ്റേഷനിലെത്തുന്ന കുട്ടികൾക്ക് സമയം ചെലവഴിക്കാനുള്ള കേന്ദ്രമാണിത്.
സ്റ്റേഷനോടുചേർന്ന് നിർമിച്ച പുതിയ കെട്ടിടത്തിൽ ഒരുക്കിയ കേന്ദ്രത്തിൽ എഎസ് ഐ റാങ്കിലുള്ള ശിശുസൗഹൃദ ഓഫീസറെയും അസിസ്റ്റൻറ് ഓഫീസറെയും നിയോഗിക്കും.
പരാതിക്കാരായി എത്തുന്ന കുട്ടികളുടെ മൊഴിയെടുക്കൽ ഉൾപ്പെടെയുള്ള നടപടികൾ ഇവിടെയാണ് നടത്തുക. ടിവിയും കാർട്ടൂണ്‍ ചിത്രങ്ങളും ഇവിടെ പ്രദർശിപ്പിക്കും. പെയിൻറ് ചെയ്തു ആകർഷകമാക്കുന്ന കെട്ടിടത്തിൽ ഫർണീച്ചറുകളും കളിപ്പാട്ടങ്ങളും ഒരുക്കും.
പദ്ധതി വിജയകരമായി മുന്നോട്ടുപോകുന്ന തിരുവനന്തപുരം ഉൾപ്പെടെയുള്ള നഗരങ്ങളിൽ മാതാപിതാക്കൾ ജോലിക്ക് പോകുന്നവരാണെങ്കിൽ കുട്ടികൾ സ്കൂൾ സമയം കഴിഞ്ഞാൽ പോലീസ് സ്റ്റേഷനുകളിലെ ശിശു സൗഹൃദ കേന്ദ്രങ്ങളിൽ എത്തുന്നത് പതിവാണ്.
ഈ മാതൃക പിന്തുടർന്നാണ് ഒറ്റപ്പാലത്തും ശിശു സൗഹൃദ കേന്ദ്രം ഒരുക്കിയത്. 24ന് ഡിജിപി ലോക്നാഥ് ബഹ്റ ഓണ്‍ലൈൻ വഴി കേന്ദ്രത്തിന്റെ ഉദ്ഘാടനം നിർവഹിക്കും. ഒറ്റപ്പാലം പോലീസ് സ്റ്റേഷനിൽ കുന്നുകൂടികിടക്കുന്ന ഫയലുകൾ തപ്പിയെടുക്കാൻ ക്യൂ ആർ കോഡ് നടപ്പാക്കാനും തീരുമാനിച്ചു.
ഫയലുകളുടെ വിവരങ്ങൾ കന്പ്യൂട്ടറിൽ അപ് ലോഡ് ചെയ്താണ്നടപ്പാക്കുന്നത്.കോഡ് സ്കാൻ ചെയ്താൽ ഏത് ഫയൽ എവിടെ സൂക്ഷിച്ചിരിക്കുന്നുവെന്ന് അറിയാനാകും. നവീകരണപ്രവർത്തനങ്ങളുടെ ഭാഗമായാണ് ക്രമീകരണം നടത്തുന്നത്.
ഒറ്റപ്പാലം പോലീസ് സ്റ്റേഷനിൽ അടിമുടി മാറ്റംവരുത്തുന്ന നവീകരണ പ്രവൃത്തികൾ ഇതിനകം നടന്നു. തറയിൽ ടൈൽസ് വിരിച്ച് അടിസ്ഥാനസൗകര്യം വിപുലമാക്കി. പുതിയ ഫർണീച്ചറുകളും സ്റ്റേഷനിൽ ലഭ്യമാക്കി. പതിറ്റാണ്ടുകൾ പഴക്കമുള്ള കെട്ടിടമാണ് നവീകരിച്ചിട്ടുള്ളത്.
സ്മാർട്ട് പോലീസ് സ്റ്റേഷൻപദ്ധതിയുടെ ഭാഗമായാണ് നിർമാണപ്രവർത്തനങ്ങൾ. 19 ലക്ഷം രൂപ ഉപയോഗിച്ചാണ് പ്രവൃത്തികൾ നടത്തിയത്. പഴയ കെട്ടിടം നവീകരിക്കുന്നതിനു സർക്കാരിൽനിന്ന് ഫണ്ട് അനുവദിച്ചു കിട്ടിയ ജില്ലയിലെ ഏക പോലീസ് സ്റ്റേഷനാണ് ഒറ്റപ്പാലം.
സ്റ്റേഷനുമുന്നിൽ ചില്ലുവാതിൽ സ്ഥാപിക്കൽ, സീലിംഗ് നിർമാണം. ഇലക്ട്രിക്കൽ ജോലികൾ, ശുചിമുറി നവീകരണം, ലോക്കപ്പിനുള്ളിൽ നിരീക്ഷണ കാമറ സ്ഥാപിക്കൽ, മുറ്റത്ത് ഇന്റർലോക്ക് ടൈൽസ് പതിക്കൽ, പോലീസ് വാഹനങ്ങൾ നിർത്തിയിടാൻ ഷെഡ് നിർമാണം,
വാഹനങ്ങളിൽ മുഴുവൻ വെഹിക്കിൾ മൗണ്ടഡ് കാമറകളുടെ ക്രമീകരണം തുടങ്ങിയവയും നടപ്പാക്കും. ജില്ലയിൽ ഏറ്റവുമധികം കേസുകൾ രജിസ്റ്റർ ചെയ്യുന്ന സ്റ്റേഷനാണ് ഒറ്റപ്പാലം.
ഒറ്റപ്പാലം: ഒറ്റപ്പാലം പോലീസ് സ്റ്റേഷൻ മുറ്റത്ത് കളിച്ചുല്ലസിക്കുന്ന കുരുന്നുകളെ കണ്ടാൽ ഇനി ആരും അന്പരക്കേണ്ടതില്ല. പോലീസും പോലീസ് സ്റ്റേഷനുകളും മാറുന്നതിന്റെ ഭാഗമായി കാക്കിയിട്ടവർ കുരുന്നുകളുമായി കളിക്കുന്ന കാഴ്ചയും ഇനിമുതൽ ഇവിടെ കാണാനാകും.
ഇതിനായി ഒറ്റപ്പാലം പോലീസ് സ്റ്റേഷനിൽ ശിശു സൗഹൃദകേന്ദ്രം തയാറായി. സ്റ്റേഷനിലെത്തുന്ന കുട്ടികൾക്ക് സമയം ചെലവഴിക്കാനുള്ള കേന്ദ്രമാണിത്. സ്റ്റേഷനോടുചേർന്ന് നിർമിച്ച പുതിയ കെട്ടിടത്തിൽ ഒരുക്കിയ കേന്ദ്രത്തിൽ എഎസ് ഐ റാങ്കിലുള്ള ശിശുസൗഹൃദ ഓഫീസറെയും അസിസ്റ്റൻറ് ഓഫീസറെയും നിയോഗിക്കും.
പരാതിക്കാരായി എത്തുന്ന കുട്ടികളുടെ മൊഴിയെടുക്കൽ ഉൾപ്പെടെയുള്ള നടപടികൾ ഇവിടെയാണ് നടത്തുക. ടിവിയും കാർട്ടൂണ്‍ ചിത്രങ്ങളും ഇവിടെ പ്രദർശിപ്പിക്കും. പെയിൻറ് ചെയ്തു ആകർഷകമാക്കുന്ന കെട്ടിടത്തിൽ ഫർണീച്ചറുകളും കളിപ്പാട്ടങ്ങളും ഒരുക്കും.
പദ്ധതി വിജയകരമായി മുന്നോട്ടുപോകുന്ന തിരുവനന്തപുരം ഉൾപ്പെടെയുള്ള നഗരങ്ങളിൽ മാതാപിതാക്കൾ ജോലിക്ക് പോകുന്നവരാണെങ്കിൽ കുട്ടികൾ സ്കൂൾ സമയം കഴിഞ്ഞാൽ പോലീസ് സ്റ്റേഷനുകളിലെ ശിശു സൗഹൃദ കേന്ദ്രങ്ങളിൽ എത്തുന്നത് പതിവാണ്.
ഈ മാതൃക പിന്തുടർന്നാണ് ഒറ്റപ്പാലത്തും ശിശു സൗഹൃദ കേന്ദ്രം ഒരുക്കിയത്. 24ന് ഡിജിപി ലോക്നാഥ് ബഹ്റ ഓണ്‍ലൈൻ വഴി കേന്ദ്രത്തിന്റെ ഉദ്ഘാടനം നിർവഹിക്കും. ഒറ്റപ്പാലം പോലീസ് സ്റ്റേഷനിൽ കുന്നുകൂടികിടക്കുന്ന ഫയലുകൾ തപ്പിയെടുക്കാൻ ക്യൂ ആർ കോഡ് നടപ്പാക്കാനും തീരുമാനിച്ചു.
ഫയലുകളുടെ വിവരങ്ങൾ കന്പ്യൂട്ടറിൽ അപ് ലോഡ് ചെയ്താണ്നടപ്പാക്കുന്നത്.കോഡ് സ്കാൻ ചെയ്താൽ ഏത് ഫയൽ എവിടെ സൂക്ഷിച്ചിരിക്കുന്നുവെന്ന് അറിയാനാകും. നവീകരണപ്രവർത്തനങ്ങളുടെ ഭാഗമായാണ് ക്രമീകരണം നടത്തുന്നത്. ഒറ്റപ്പാലം പോലീസ് സ്റ്റേഷനിൽ അടിമുടി മാറ്റംവരുത്തുന്ന നവീകരണ പ്രവൃത്തികൾ ഇതിനകം നടന്നു. തറയിൽ ടൈൽസ് വിരിച്ച് അടിസ്ഥാനസൗകര്യം വിപുലമാക്കി.
പുതിയ ഫർണീച്ചറുകളും സ്റ്റേഷനിൽ ലഭ്യമാക്കി. പതിറ്റാണ്ടുകൾ പഴക്കമുള്ള കെട്ടിടമാണ് നവീകരിച്ചിട്ടുള്ളത്. സ്മാർട്ട് പോലീസ് സ്റ്റേഷൻപദ്ധതിയുടെ ഭാഗമായാണ് നിർമാണപ്രവർത്തനങ്ങൾ. 19 ലക്ഷം രൂപ ഉപയോഗിച്ചാണ് പ്രവൃത്തികൾ നടത്തിയത്.
പഴയ കെട്ടിടം നവീകരിക്കുന്നതിനു സർക്കാരിൽനിന്ന് ഫണ്ട് അനുവദിച്ചു കിട്ടിയ ജില്ലയിലെ ഏക പോലീസ് സ്റ്റേഷനാണ് ഒറ്റപ്പാലം. സ്റ്റേഷനുമുന്നിൽ ചില്ലുവാതിൽ സ്ഥാപിക്കൽ, സീലിംഗ് നിർമാണം. ഇലക്ട്രിക്കൽ ജോലികൾ, ശുചിമുറി നവീകരണം,
ലോക്കപ്പിനുള്ളിൽ നിരീക്ഷണ കാമറ സ്ഥാപിക്കൽ, മുറ്റത്ത് ഇന്റർലോക്ക് ടൈൽസ് പതിക്കൽ, പോലീസ് വാഹനങ്ങൾ നിർത്തിയിടാൻ ഷെഡ് നിർമാണം, വാഹനങ്ങളിൽ മുഴുവൻ വെഹിക്കിൾ മൗണ്ടഡ് കാമറകളുടെ ക്രമീകരണം തുടങ്ങിയവയും നടപ്പാക്കും. ജില്ലയിൽ ഏറ്റവുമധികം കേസുകൾ രജിസ്റ്റർ ചെയ്യുന്ന സ്റ്റേഷനാണ് ഒറ്റപ്പാലം.