കരുനാഗപ്പള്ളി : ഒരു റേഷന്‍ കാര്‍ഡിനെ ഒരു കുടുംബമായി പരിഗണിക്കണമെന്ന സര്‍ക്കാര്‍ മാനദണ്ഡത്തില്‍ കുരുങ്ങി ലൈഫ് മിഷന് ലിസ്റ്റിന് പുറത്തുപോയത് ഒരു ദളിത് കുടുംബം. ഗൃഹനാഥന് കാന്‍സര്‍ ബാധിച്ച് മരണപ്പെട്ട ദളിത് കുടുംബം കനത്തമഴയില്‍ വെള്ളത്തിലകപ്പെട്ടു.
തഴവ പാവുമ്പ വില്ലേജിലെ മണപ്പള്ളി പതിനൊന്നാം വാര്‍ഡില്‍ കടമ്പാട്ട് കോളനിയിലെ രാധാമണിയും അഞ്ചാം ക്ലാസ് വിദ്യാര്‍ഥി രാഹുലുമടങ്ങുന്ന കുടുംബത്തിന്റെ ഓലമറച്ച ഒരു മുറി വെള്ളപ്പൊക്കത്തില്‍ മുങ്ങി താമസ യോഗ്യമല്ലാതായിരിക്കുന്നു.
വികലാംഗനും കാന്‍സര്‍ ബാധിതനുമായിരുന്ന രാഘവന്റെ കുടുംബത്തിനാണ് ഈ ദുരവസ്ഥ. രാഘവന് ജീവിച്ചിരിക്കെ പലഘട്ടങ്ങളിലും വീടിന് അപേക്ഷിച്ചെങ്കിലും അധികൃതര്‍ കനിഞ്ഞില്ല.പിന്നീട് രോഗാധുരനായപ്പോഴേക്കും സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയായ ലൈഫില്‍ വീട് ലഭിക്കുമെന്ന പ്രതീക്ഷയും സഫമാകാതെയാണ് മരണത്തിന് കീഴടങ്ങിയത്.
രാഘവന്റെ മരണത്തിന് ശേഷം ഈ കുടുംബത്തെ സാങ്കേതികത്വത്തിന്റെ പേരില്‍ ഭവനപദ്ധതിയില്‍ ഒഴിവാക്കിയ വിവരം കാണിച്ച് കൊല്ലം ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കിയതായും കുടുംബത്തിന്റെ ദയനീവാസ്ഥ പരിഗണിച്ച് സപ്ലിമെന്ററി ലിസ്റ്റില്‍ ഉള്‍പ്പെടുത്തണമെന്ന കളക്ടറുടെ നിര്‍ദ്ദേശം ഉള്ളതായും ഗ്രാമപഞ്ചായത്ത് മെമ്പര്‍ പാവുമ്പ സുനില്‍ പറഞ്ഞു.