കൊച്ചി: ഔട്ട്ഡോര്‍ ഷൂട്ടിനുള്ള അനുമതി ലഭിക്കാതെ ചിത്രീകരണം പുനഃരാരംഭിക്കില്ലെന്ന് സിനിമ സംഘടനകള്‍. ലോക്ക്ഡൗണ്‍ കഴിയുന്നതു വരെ കാത്തിരിക്കുമെന്നും വിവിധ സംഘടനകള്‍ അറിയിച്ചു.
നിലവില്‍ സിനിമ-സീരിയലുകള്‍ക്ക് ഇന്‍ഡോര്‍ ഷൂട്ടിന് സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. സിനിമ ചിത്രീകരണത്തിന് അന്‍പതു പേര്‍ക്കും ടിവി-സീരിയല്‍ ചിത്രീകരണങ്ങള്‍ക്ക് 25 പേര്‍ക്കും പങ്കെടുക്കുവാനാണ് അനുമതി നല്‍കിയിരിക്കുന്നത്.