പാലക്കാട്: സ്വതന്ത്ര നിർഭയ ചിന്തയോടെ മനുഷ്യപക്ഷത്ത് നിലകൊണ്ട പച്ചയായ മനുഷ്യനാണ് ഒ.വി വിജയനെന്ന് എം.ബി. രാജേഷ് എം.പി. ഒ.വി വിജയന്റെ 89 -ാം ജന്മദിനാഘോഷത്തിൽ തസ്രാക്ക് മധുരം ഗായതി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
രണ്ട് കോടി രൂപയുടെ വികസന പദ്ധതികൾ തസ്രാക്കിൽ ആരംഭിക്കുകയാണെന്ന് അധ്യക്ഷ പ്രസംഗത്തിൽ ഒ.വി. വിജയൻ സ്മാരക സമിതി ചെയർമാൻ ടി.കെ. നാരായണദാസ് അറിയിച്ചു. ആഷാ മേനോൻ അനുസ്മരണ പ്രഭാഷണം നടത്തി.