ബംഗളുരുവില്‍ കോവിഡ് വ്യാപനം അതിരൂക്ഷമാകാന്‍ കാരണം ആളുകളുടെ അനാസ്ഥയും. ആര്‍ടിപിസിആര്‍ പരിശോധനക്ക് ശേഷം ഫലമറിയുന്നവര്‍ ഫോണ്‍ ഓഫ് ആക്കുകയാണ്.
ഇത്തരത്തില്‍ കോവിഡ് പോസിറ്റീവ് ആയ മൂവായിരത്തോളം ആളുകളാണ് ബെംഗളൂരു നഗരത്തില്‍ ചികിത്സ തേടാതെ ഒളിച്ചു കഴിയുന്നത്.
ഇത്തരം ആളുകളാണ് കോവിഡ് വ്യാപനത്തിനു കാരണമാകുകയാണെന്ന് റവന്യു മന്ത്രി ആര്.അശോക പറഞ്ഞു.
ഹോം ക്വാറന്റീനില്‍ കഴിയേണ്ട ഇത്തരം ആളുകള്‍ രോഗം ഗുരുതരമാകുന്നതുവരെ ചികിത്സ തേടാതെ കഴിയും. രോഗം മൂര്‍ച്ഛിക്കുമ്പോള്‍ മാത്രമാകും ആശുപത്രിയില്‍ എത്തുക.
ഇതാണ് നിലവിലെ സ്ഥിതിയെന്നും ഇത്തരക്കാരാണ് കോവിഡ് സാഹചര്യങ്ങളെ അപകടകരമായ അവസ്ഥയിലേക്ക് എത്തിക്കുന്നതെന്നും അധികൃതര്‍ പറയുന്നു.
സര്‍ക്കാര്‍ സൗജന്യമായി നല്കുന്ന മരുന്നുകള്‍ ലഭിക്കണമെങ്കില്‍ ഹോം ക്വാറന്റീനില്‍ കഴിഞ്ഞേ മതിയാകൂ. എന്നാല്‍ ഇത്തരക്കാര്‍ ഇതിനു തയ്യാറാകാത്തത് വലിയ സാമൂഹിക വിപത്തിനാണ് വഴിവെക്കുന്നത്.