നടന്‍ പ്രസന്ന അവതാരകനായ തമിഴ് റിയാലിറ്റി ഷോ സൊപ്പന സുന്ദരിയ്‌ക്കെതിരേ വന്‍പ്രതിഷേധമുയരുന്നു. മത്സരാര്‍ത്ഥികളുടെ അശ്ലീല പ്രദര്‍ശനമാണ് വിവാദങ്ങള്‍ക്ക് വഴിവെച്ചിരിക്കുന്നത്. മോഡലുകളായ പത്ത് മത്സരാര്‍ത്ഥികളില്‍ നിന്നും തമിഴകത്തെ ടോപ് മോഡല്‍ ആരാണെന്ന് കണ്ടെത്തുന്നതാണ് ഷോ. ഇതിനായി നിരവധി മത്സരങ്ങളും ടാസ്‌കുകളും നല്‍കുന്നുണ്ട്. മലയാളിയായ പാര്‍വതി നായര്‍, സാക്ഷി അഗര്‍വാള്‍ എന്നിവരാണ് പരിപാടിയുടെ മെന്റര്‍മാരായി എത്തുന്നത്.
വന്‍ ഗ്ലാമര്‍ വേഷങ്ങളിലാണ് മത്സരാര്‍ത്ഥികളെ പരിപാടിയില്‍ കാണിക്കുന്നത്. തമിഴ് സംസ്‌കാരത്തിന്റെ ഭാഗമല്ലാത്ത ഇത്തരം രീതികള്‍ക്കെതിരെ നിരവധിപ്പേര്‍ രംഗത്തെത്തിക്കഴിഞ്ഞു. ബിഗ് ബോസിനു സമാനമായ അന്തരീക്ഷമാണ് മത്സരാര്‍ത്ഥികള്‍ക്ക് ഒരുക്കിയിരിക്കുന്നത്. എന്നാല്‍ അണിയേണ്ടത് ഗ്ലാമര്‍ വസ്ത്രങ്ങളാണെന്നതാണ് പരിപാടിയുടെ മറ്റൊരു വശം.ഹോളിവുഡ് സ്‌റ്റൈലില്‍ ബിക്കിനി ഫോട്ടോഷൂട്ട്, അര്‍ദ്ധനഗ്‌ന ഫോട്ടോഷൂട്ട് ഇവയൊക്കെ പരിപാടിയുടെ ഭാഗമാണ്. യുട്യൂബില്‍ അപ്ലോഡ് ചെയ്ത ചാനലുകളുടെ എപ്പിസോഡുകള്‍ക്ക് നേരെ ഡിസ് ലൈക്ക് ആക്രമണവും വ്യാപകമാണ്. വന്‍ വിമര്‍ശനമാണ് ഷോയ്ക്ക് എതിരെ ഉയരുന്നത്.