കോന്നി: ടിപ്പര്‍ ലോറികള്‍ പിടികൂടുന്നതുമായി ബന്ധപ്പെട്ട് നടുറോഡില്‍ സിപിഎം ലോക്കല്‍ സെക്രട്ടറിയുമായി തര്‍ക്കിച്ച എസ്ഐയ്ക്കു സ്ഥലംമാറ്റം. കോന്നി എസ്ഐ സജു ഏബ്രഹാമിനാണ് സ്ഥലംമാറ്റമായത്.
സിപിഎം അരുവാപ്പുലം ലോക്കല്‍ സെക്രട്ടറി ദീദു ബാലനുമായി ബുധനാഴ്ച അരുവാപ്പുലം തേക്കുതോട്ടം ഭാഗത്താണ് എസ്ഐ തര്‍ക്കമുണ്ടായത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ വൈറലായതോടെയാണ് സ്ഥലംമാറ്റം.
വാടാ പോടാ വിളികളും പരസ്പരം പഴിചാരിയും എസ്ഐയും ലോക്കല്ഡ സെക്രട്ടറിയും ഏറെ നേരം തര്‍ക്കിച്ചു.എന്നാല്‍ സേനയുമായി ബന്ധപ്പെട്ട ഔദ്യോഗിക നടപടികളുടെ ഭാഗമായി എസ്ഐയെ മേയ് അഞ്ചിനു തന്നെ സ്ഥലംമാറ്റിയിരുന്നുവെന്നും നടപടിക്രമങ്ങളിലെ കാലതാമസമാണ് കോന്നിയില്‍ നിന്നു റിലീവ് ചെയ്യാന്‍ വൈകിയതെന്നുമാണ് ഔദ്യോഗിക വിശദീകരണം.
തേക്കുതോട്ടത്തിനു സമീപം അമിതഭാരവുമായി എത്തിയ ടിപ്പര്‍ ലോറി തടഞ്ഞു പരിശോധിക്കുന്ന ചിത്രം മറ്റൊരാള്‍ എടുത്തിരുന്നു.
ഇതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തില്‍ അതുവഴി വന്ന ദീദു ഇടപെടുകയായിരുന്നു. മുമ്പും എസ്ഐയും ദീദുവും തമ്മില്‍ തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നു. ഇതിനിടെയാണ് വീണ്ടും ഇവര്‍ തമ്മില്‍ വാഗ്വാദങ്ങള്‍ അരങ്ങേറിയത്.