വടക്കഞ്ചേരി: വടക്കഞ്ചേരി-മണ്ണുത്തി ആറുവരി ദേശീയപാതയിലും വാഹനങ്ങളുടെ അമിതവേഗത തടയുന്നതിനുള്ള പരിശോധന ഉൗർജിതമാക്കി. ഇതിന്റെ ഭാഗമായി സ്പീഡ് റഡാർ ഉപയോഗിച്ചാണ് ഹൈവേ പോലീസ് വേഗത പരിശോധിക്കുന്നത്.
ഇരുചക്രവാഹനം മുതൽ എല്ലാ വാഹനങ്ങളും റഡാറിലൂടെ നിരീക്ഷിച്ച് വേഗത അളക്കുന്നുണ്ട്. ഇന്നലെ നിരവധി വാഹനങ്ങൾക്ക് പിഴശിക്ഷ കിട്ടി. കാറുകൾക്ക് നൂറുകിലോമീറ്റർ വേഗതയാണ് അനുവദനീയമായിട്ടുള്ളത്. എന്നാൽ 140 കിലോമീറ്റർ വരെ വേഗതയിൽ കാറുകൾ പോകുന്നുണ്ടെന്ന് ഹൈവേ പോലീസ് എസ്ഐ പ്രഭാകരൻ പറഞ്ഞു.
800 മീറ്റർവരെ ദൂരത്തിലുള്ള വാഹനങ്ങളുടെ വേഗത അറിയാൻ റഡാർ സിസ്റ്റം വഴി കഴിയും. ഇതിനാൽ പോലീസ് വാഹനം കാണുന്പോൾ വേഗത കുറച്ചാലും രക്ഷയുണ്ടാകില്ല. അമിത വേഗതയ്ക്കൊപ്പം ഓവർലോഡ് തുടങ്ങിയവയും പരിശോധിക്കുന്നുണ്ട്. വടക്കഞ്ചേരി-വാളയാർ റൂട്ടിലും ഇത്തരം പരിശോധനകളുണ്ട്.