കോഴിക്കോട്: വാഹനാപകടങ്ങള്‍ക്ക് വഴിയൊരുക്കുന്നതിന് പ്രധാനകാരണം അലക്ഷ്യമായ ഓവടേക്കിംഗ് ആണെന്ന് പോലീസ്. അശ്രദ്ധമായ ഓവര്‍ടേക്കിംഗ് വലിയ വാഹനാപകടങ്ങളാണുണ്ടാക്കുന്നതെന്നാണ് പഠനങ്ങളില്‍ വ്യക്തമാകുന്നത്.
അടുത്തിടെയുണ്ടായ വാഹനാപകടങ്ങള്‍ക്കും മരണങ്ങള്‍ക്കും കാരണം ഓവര്‍ടേക്കിംഗ് തന്നെയാണെന്ന് പോലീസ് പറയുന്നു. നിലവിലെ സാഹചര്യത്തില്‍ റോഡപകടങ്ങള്‍ കുറയ്ക്കുന്നതിനായി വാഹനങ്ങളെ മറികടക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട മുന്കരുതലിനെ കുറിച്ച് പൊതുജനങ്ങളെ ബോധവത്കരിക്കാൻ പോലീസ് രംഗത്തിറങ്ങി. ഇതിന്റെ ഭാഗമായി സമൂഹമാധ്യമങ്ങള്‍ വഴി പോലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
വാഹനങ്ങളെ മറികടക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
റോഡിന്റെ അവസ്ഥ, പാലം, കയറ്റിറക്കങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ ശ്രദ്ധിച്ചതിനു ശേഷം വേണം ഓവര്‍ടേക്ക് ചെയ്യാനുള്ള തീരുമാനമെടുക്കാന്‍ . ട്രാഫിക് സിഗ്നലുകൾ ശ്രദ്ധിച്ചാവണം തീരുമാനം നടപ്പില്‍ വരുത്താന്‍ . കാണേണ്ട സിഗ്നലുകള്‍ കണ്ടും നല്്കേണ്ട സിഗ്നലുകള്‍ നല്്കിയും തീരുമാനമെടുക്കുക. റോഡ് മാര്‍ക്കിംഗ് പ്രത്യേകം ശ്രദ്ധിക്കുക.
ഓവര്‍ടേക്ക് പാടില്ല എന്ന സിഗ്നലുള്ള സ്ഥലങ്ങളില്‍ വാഹനങ്ങളെ മറികടക്കാന്‍ ഒരിക്കലും ശ്രമിക്കരുത്. ഓവര്‍ടേക്ക് ചെയ്യുന്നതിനുവേണ്ടി മുന്നിലെ വാഹനത്തിന്റെ തൊട്ടുപിന്നില്്കൂടി പോകരുത്. മുന്നിലെ വാഹനത്തിന് ഒരു തരത്തിലും അസൗകര്യമുണ്ടാക്കാത്ത തരത്തിലായിരിക്കണം ഓവര്്ടേക്കിംഗ് . എതിര്‍ദിശയില്‍ നിന്നും വരുന്ന വാഹനത്തെ വ്യക്തമായി കാണാന്‍ സാധിക്കാത്ത സന്ദര്‍ഭങ്ങളില്‍ ഓവര്്ടേക്ക് ചെയ്യരുത്.
ഒരു കാരണവശാലും ഓവര്‍ടേക്ക് ചെയ്യുന്ന മറ്റൊരു വാഹനത്തെ പിന്തുടരരുത്. ആ വാഹനത്തിന്റെ തീരുമാനം മാറുന്നതിനനുസരിച്ച് നമുക്ക് തീരുമാനം മാറ്റാൻ കഴിഞ്ഞെന്നു വരില്ല. ഇത് അപകടത്തിലേക്ക് നയിക്കും. വളവുകളിലും റോഡ് കാണാൻ പറ്റാത്ത അവസ്ഥകളിലും ഓവര്‍ടേക്കിങ് പാടില്ല. സുരക്ഷിതമായി ഓവര്‍ടേക്കു ചെയ്യാന്‍ സാധിക്കുന്നവിധം റോഡ് കാണാന്‍ പറ്റുമെന്ന് ഉറപ്പുവരുത്തിയിട്ടാകണം ഓവര്‍ടേക്കിംഗ് .
കൂടാതെ പിന്നില്‍ നിന്നും വാഹനങ്ങള്‍ തന്നെ ഓവര്‍ടേക്കു ചെയ്യാന്‍ ശ്രമിക്കുന്നില്ലെന്ന് ഉറപ്പുവരുത്തണം. മുന്നിലെ വാഹനത്തിന്റെ ഡ്രൈവറില്‍ നിന്ന് അനുകൂലമായ സിഗ്നല്‍ ലഭിച്ചാല്‍ മുന്നോട്ടു നീങ്ങാം. ഓവര്ടേക്കിംഗിനു മുന്‍പ് പിന്‍വശം മിറര്‍ വഴി നിരീക്ഷിക്കുക. പിന്നില്‍ നിന്ന് വാഹനങ്ങള്‍ സമീപിക്കുന്നുണ്ടെങ്കില് സിഗ്നല്‍ നല്കി ചെയ്യാന്‍ പോകുന്ന കാര്യം അയാളെ അറിയിക്കുക. ഓവര്‍ടേക്കിംഗിന് മുമ്പായി വലതു വശത്തെ ഇന്‍ഡിക്കേറ്റര്‍ ചുരുങ്ങിയത് മൂന്നു സെക്കൻഡെങ്കിലും മുമ്പായി പ്രവർത്തിപ്പിച്ചിരിക്കണം. കൂടാതെ ഓവര്‍ടേക്കിംഗ് കഴിഞ്ഞാല്‍ ഇടതുവശത്തേക്കുള്ള ഇന്‍ഡിക്കേറ്റര്‍ പ്രവര്‍ത്തിപ്പിച്ച് വാഹനം സുരക്ഷിതമായ അകലത്തിലാണെന്ന് ഉറപ്പു വരുത്തിയതിന് ശേഷം ഇടത്തേക്ക് ചേർക്കുക.
വാഹനത്തിന്റെ വലതുവശത്തുകൂടി മാത്രമേ ഓവര്‍ടേക്ക് ചെയ്യാവൂ. ഇടതു വശത്തുകൂടിയുള്ള ഓവര്‍ടേക്കിംഗ് കര്്ശനമായും ഒഴിവാക്കണം, എന്നാല്‍ മുന്നിലെ വാഹനം വലത്തേക്ക് തിരിയുന്നതിനുവേണ്ടി ഇൻഡിക്കേറ്റര്‍ ലൈറ്റിട്ട് റോഡിന്റെ മധ്യഭാഗത്ത് കാത്തു നില്ക്കുകയാണെങ്കിലോ. നാലുവരിപ്പാതകളില് വലതുവശത്തെ ലെയിനിൽ കൂടി പോകുന്ന വാഹനം വലത്തോട്ടു തിരിയുന്നതിന് ഇന്ഡിക്കേറ്ററിട്ടാലും ഇടതുവശത്തുകൂടി ഓവര്‍ടേക്ക് ചെയ്യാന്‍ അനുവാദമുണ്ട്.
സിബ്രാ ലൈനില്‍ കാല് നടക്കാര്‍ക്ക് കടന്നുപോകാനായി നിര്‍ത്തിയിട്ടിരിക്കുന്ന വാഹനത്തെ ഒരു കാരണ വശാലും ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമിക്കരുത്. ചില പ്രത്യേക ചരക്കുകൾ കൊണ്ടു പോകുന്ന വാഹനങ്ങള്‍ക്ക് 13 മീറ്റര്‍ വരെ നീളമുണ്ടാകാറുണ്ട്. ഇത്തരം വാഹനങ്ങളെ മറികടക്കാന്‍ ശ്രമിക്കുമ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കണം.
നിങ്ങളെ ആരെങ്കിലും ഓവര്‍ടേക്ക് ചെയ്യുകയാണെങ്കില്‍ വേഗത്തില്‍ മാറ്റം വരുത്താന്‍ പാടുള്ളതല്ല. ഓവര്‍ടേക്കിംഗ് കഴിയുന്നതുവരെ സമാനമായ വേഗം തുടരുക. ഓവര്‍ടേക്ക് ചെയ്യുന്നയാളുടെ കണക്കുകൂട്ടലുകള്‍ തെറ്റിക്കരുത്. ഇനി ആവശ്യമാണെങ്കില്‍ അപകടമൊന്നും വരുത്തില്ലെന്ന് ഉറപ്പുവരുത്തി വേഗം കുറച്ചു നല്‍കാവുന്നതാണ്.
റോഡുകള്‍ എല്ലാവര്‍ക്കുമുള്ളതാണ്. ഞാന്‍ പോയിട്ട് മറ്റുള്ളവര്‍ പോയാല്‍ മതി എന്ന ചിന്താഗതി ശരിയല്ല. എതിരെ വരുന്ന വാഹനങ്ങളുടെ സഞ്ചാര സ്വതന്ത്ര്യത്തെ ഹനിക്കാതെയായിരിക്കണം ഓവര്‍ടേക്കിംഗ് നടത്താന്‍. ഏറ്റവും പ്രധാനമായി ചിന്തിക്കേണ്ടത് മുന്നിലോടിക്കൊണ്ടിരിക്കുന്ന വാഹനത്തെ ഇപ്പോള്‍ മറികടക്കേണ്ടതുണ്ടോ എന്നാണ്.