‘സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ അ​ധി​ക്ഷേ​പി​ച്ചു ‘ ; ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥനെതിരേ കെ. സുധാകരൻ പരാതി നൽകി


തി​രു​വ​ന​ന്ത​പു​രം: കെ​പി​സി​സി പ്ര​സി​ഡ​ന്‍റി​നെ​തി​രേ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പോ​സ്റ്റി​ട്ട് അ​ധി​ക്ഷേ​പി​ച്ച പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ​തി​രേ ന​ട​പ​ടി വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ. ​സു​ധാ​ക​ര​ൻ എംപി ഡി​ജി​പി​ക്ക് പ​രാ​തി ന​ൽ​കി.

ക​ണ്ണൂ​ർ റൂ​റ​ൽ ക്രൈം​ബ്രാ​ഞ്ചി​ൽ അ​സി​സ്റ്റ​ന്‍റ് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ശ​ശി​ധ​ര​ൻ കെ.​പി. ക​ക്ക​റ എ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ൻ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പോ​സ്റ്റി​ട്ട് ആക്ഷേപിച്ചെന്നാ​ണ് പ​രാ​തി.

രാ​ഷ്ട്രീ​യ ചാ​യ്‌​വു​ള്ള​തും പൊ​തു​ജ​ന​മ​ധ്യ​ത്തി​ൽ ത​ന്‍റെ പ്ര​തി​ച്ഛാ​യ ത​ക​ർ​ക്കാ​ൻ ഉ​ദ്ദേ​ശി​ച്ചു​ള്ള​തു​മാ​ണ് ക​മ​ന്‍റെ​ന്ന് പ​രാ​തി​യി​ൽ പ​റ​യു​ന്നു.

സ​ർ​വീ​സി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ർ രാ​ഷ്ട്രീ​യ​ത്തി​ൽനി​ന്ന് അ​ക​ലം പാ​ലി​ക്ക​ണം എ​ന്ന​താ​ണ് സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ സ​ർ​വീ​സ് ച​ട്ട​മെ​ന്നി​രി​ക്കെ പെ​രു​മാ​റ്റ ച​ട്ട​ത്തി​ന് വി​രു​ദ്ധ​മാ​യ ന​ട​പ​ടി​യാ​ണ് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ ഭാ​ഗ​ത്തു നി​ന്നു​ണ്ടാ​യ​തെ​ന്നും അ​തി​നെ​തി​രേ ക​ർ​ശ​ന​മാ​യ ന​ട​പ​ടി ഉ​ണ്ടാ​ക​ണ​മെ​ന്നും കെ. ​സു​ധാ​ക​ര​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

Related posts

Leave a Comment