കോട്ടയം: തിരുനക്കരയിലെ ഓക്സിജൻ ഡിജിറ്റൽ ഷോറൂമിൽ മോഷണം. കോട്ടയം തിരുനക്കര മൈതാനത്തിന് എതിർവശത്ത് ജോസ്കോ ജ്വല്ലറിക്കു സമീപമുള്ള ഓക്സിജൻ ഷോറൂമിലാണ് ഇന്നു പുലർച്ചെ മോഷണം നടന്നത്. ഷോറൂമിൽ നിന്നു മൊബൈൽ ഫോണുകളാണ് നഷ്്ടമായിരിക്കുന്നത്. ഇന്നു പുലർച്ചെ നാലിനാണു മോഷണം നടന്നിരിക്കുന്നതെന്നു സിസിടിവി ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്.
രാവിലെ ജീവനക്കാർ എത്തി ഷോറൂം തുറക്കാൻ നോക്കിയപ്പോഴാണു മോഷണ വിവരമറിയുന്നത്. കോട്ടയം വെസ്റ്റ് സിഐ എം.ജെ. അരുണിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. വിരലടയാള വിദഗ്ധർ ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി പരിശോധന നടത്തും.