രാജ്യതലസ്ഥാനം ഓക്സിജൻ ക്ഷാമത്തിൽ വലയുകയാണ്. ഒരു പക്ഷെ നാളെ നമ്മളെയും അത് ബാധിച്ചേക്കാം.
കോവിഡ് ബാധിച്ച് വെന്റിലേറ്റർ കഴിയുന്ന നിരവധി രോഗികൾ ഓക്സിജൻ കിട്ടാതെ വലയുന്ന വാർത്തകൾ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്.
തന്റെ ആഡംബര കാർ വിറ്റ് ഓക്സിജൻ സിലിണ്ടറുകൾ വാങ്ങിയ ഒരാളാണ് ഇപ്പോൾ സോഷ്യൽ മീഡിയായുടെ ഹീറോ.
മുംബൈ സ്വദേശിയായ ഷാനവാസ് ശൈഖ് എന്ന യുവാവാണ് തന്റെ ഫോർഡ് എൻഡവർ വിറ്റ പണംകൊണ്ട് ഓക്സിജൻ സിലിണ്ടറുകൾ വാങ്ങി മറ്റുള്ളവർക്ക് നൽകുന്നത്.
‘ഓക്സിജൻ മാൻ’ എന്ന പേരിലാണ് ഇപ്പോൾ ഷാനവാസ് അറിയപ്പെടുന്നത്.
ഒരു വർഷം മുൻപ് സുഹൃത്തിന്റെ ഭാര്യ കോവിഡ് ബാധിച്ച് മരിച്ചതാണ് ഷാനവാസിൽ മാറ്റമുണ്ടാകും കാരണം.
ഓട്ടോയിൽ ആശുപത്രിയിലേക്കുള്ള വഴിയിൽ സുഹൃത്തിന്റെ ഭാര്യ ശ്വാസംകിട്ടാതെ മരിക്കുകയായിരുന്നു.
22 ലക്ഷം വിലയുള്ള ഫോർഡ് എൻഡവർ വിറ്റുകിട്ടിയ തുകയ്ക്ക് 160 ഗ്യാസ് സിലിണ്ടറുകൾ വാങ്ങി.
സ്വന്തം നാട്ടിലും പരിസരങ്ങളിലുമായി ഓക്സിജൻ ആവശ്യമുളളവർക്ക് എത്തിച്ചായിരുന്നു തുടക്കം.
കഴിഞ്ഞ വർഷം ദിവസവും 50 കോളുകൾ വന്നിരുന്നിടത്ത് ഇപ്പോൾ 500 മുതൽ 600 വരെ കോളുകളാണ് ഓരോ ദിവസവും ഓക്സിജൻ ആവശ്യപ്പെട്ട് വരുന്നതെന്ന് ഷാനവാസ് പറയുന്നു.
ഒരു സംഘമായി കൺട്രോൾ റൂം ആരംഭിച്ചാണ് പ്രവർത്തനം. 40,000ത്തിൽ അധികം പേർക്കാണ് ഇതുവരെ ഷാനവാസും സംഘവും ഓക്സിജൻ എത്തിച്ച് നൽകിയത്.