ചെങ്ങന്നൂർ: അഞ്ഞുറോളം ഓക്സി മീറ്ററുകൾ അരിക്കര പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ വിതരണം ചെയ്യാതെ കെട്ടികിടക്കുന്നു.
ചെങ്ങന്നൂർ താലൂക്കിൽ മുളക്കുഴ പഞ്ചായത്തിലെ അരിക്കരയിൽ പ്രവർത്തിക്കുന്ന സർക്കാർ ആശുപത്രിയിൽ ആരോഗ്യവകുപ്പ് അനുവദിച്ചതും വിവിധ സന്നദ്ധ സംഘടനകൾ സംഭാവന ചെയ്തതുമായ ഓക്സിമീറ്ററുകളാണ് ബന്ധപ്പെട്ടവരുടെ അനാസ്ഥ കാരണം കോവിഡ് രോഗികൾക്കു പ്രയോജനപ്പെടാതെ കെട്ടി കിടക്കുന്നത്.
രണ്ട് ബാറ്ററികൾ 20 രൂപക്ക് വാങ്ങിച്ചാൽ മതി ഒരു ഓക്സിമീറ്റർ ഉപയോഗപ്രദമാക്കാം എന്നിരിക്കെയാണ് 280 ഓളം വരുന്ന രോഗബാധിതർക്ക് അവരവരുടെ വീടുകളിൽ എത്തിച്ചു കൊടുക്കാതെ ഉപയോഗശൂന്യമാക്കി മാറ്റുന്നത്.
ഓരോ വാർഡിലെയും ജനപ്രതിനിധികളും ആ ശാവർക്കർമാരും കൂടിയാണ് കൊറോണ ചികിൽസയിലും- നീരിക്ഷണത്തിൽ കഴിയുന്നവർക്കും വിതരണം ചെയ്യേണ്ടത്.