കൊച്ചി: കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെ സ്വകാര്യ ആശുപത്രികളിലെ നിരക്ക് നിയന്ത്രിക്കാന്‍ നടപടിയെടുക്കണമെന്ന് ഹൈക്കോടതി.
സ്വകാര്യ ആശുപത്രികൾ പിപിഇ കിറ്റിന് പലയിടത്തും ആയിരക്കണക്കിന് രൂപ ഈടാക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയ കോടതി ഒരു സ്വകാര്യ ആശുപത്രി ഓക്സിജന്‍ ഭീമമായ ബിൽ ഈടാക്കിയതിന്റെ ബില്ലും വായിച്ചു.
ഒരു ആശുപത്രി ഓക്സിജന്‍ ഫീസായി ഈടാക്കിയത് 45,000 രൂപയുമാണ്. ഇത് അസാധാരണ സ്ഥിതി വിശേഷമാണ്.
ആശുപത്രിയുടെ പേര് പറയുന്നില്ലെന്നും കോടതി പറഞ്ഞു. അതേസമയം, കോവിഡ് ചികിത്സയ്ക്കുള്ള സ്വകാര്യ ആശുപത്രി നിരക്കിൽ മൂന്നു ദിവസത്തിനകം തീരുമാനമെടുക്കുമെന്ന് സർക്കാർ കോടതിയെ അറിയിച്ചു.
സ്വകാര്യ ആശുപത്രികളുമായി ആദ്യവട്ട ചർച്ചകളിൽ തീരുമാനമായില്ലെന്നും സർക്കാർ വ്യക്തമാക്കി.
കോവിഡ് രോഗികൾക്കായി 50 ശതമാനം ബെഡുകൾ മാറ്റിവച്ചിട്ടുണ്ടെന്ന് സ്വകാര്യ ആശുപത്രികളും സർക്കാരിനെ അറിയിച്ചിട്ടുണ്ട്.