ബംഗളൂരു: കർണാടകയിൽ ഓക്സിജൻ ക്ഷാമം രൂക്ഷമായി തുടരുന്നു. ചാമരാജനഗറിലെ ആശുപത്രിയിൽ ഓക്സിജന്‍ ലഭ്യത കുറവ് മൂലം 12 പേര് മരിച്ചു. ചാമരാജനഗർ ജില്ലയിലേക്കുള്ള ഓക്സിജൻ വിതരണം നിർത്തിവച്ചതായും ആക്ഷേപമുണ്ട്.
ആശുപത്രിയില്‍ ഓക്സിജന്‍ ക്ഷാമം രൂക്ഷമാണെന്ന് രേഖാമൂലം അറിയിച്ചിരുന്നുവെങ്കിലും നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തയാറായില്ലെന്നാണ് ആശുപത്രി അധികൃതര്‍ ചൂണ്ടിക്കാട്ടുന്നത്.യോഗിയുടെ യുപിയിൽ വീണ്ടും ദുരിത വാർത്ത; അഞ്ചു രോഗികൾ ഓക്സിജൻ കിട്ടാതെ മരിച്ചു
മീററ്റ്: ഉത്തർപ്രദേശിൽ ഓക്സിജൻ കിട്ടാതെ അഞ്ചു രോഗികൾ മരിച്ചതായി പരാതി. മീറ്ററിൽ സ്വകാര്യ ആശുപത്രിയിലാണ് സംഭവം. ഓക്സിജൻ ദൗർലഭ്യം കാരണമാണ് രോഗികൾ മരിച്ചതെന്ന് ബന്ധുക്കൾ പറഞ്ഞു.
അതേസമയം, ആരോപണം അന്വേഷിക്കുമെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. ഇതിനിടെ ഉത്തർപ്രദേശിൽ ഓക്സിജൻ ക്ഷാമമില്ലെന്നാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അവകാശവാദം.