രണ്ടര വര്‍ഷം കൊണ്ട് പത്തനംതിട്ടക്കാരുടെയെല്ലാം ഇഷ്ടം പിടിച്ചുപറ്റിയതിനു ശേഷമാണ് അവരുടെ സ്വന്തം കളക്ടര്‍ പി ബി നൂഹ് ജില്ലയോടു വിടപറയുന്നത്.
സ്ഥാനമൊഴിയുന്നതിനു മുമ്പ് ഫേസ്ബുക്ക് ലൈവില്‍ വന്ന നൂഹ് വികാരാധീനനായി പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. ഒരുപാട് ആളുകള്‍ തന്നെ സഹായിക്കുകയും തന്നോടു സഹകരിക്കുകയും ചെയ്തിട്ടുണ്ടെന്നും നൂഹ് പറഞ്ഞു.
നൂഹിന്റെ വാക്കുകള്‍ ഇങ്ങനെ…’പ്രിയപ്പെട്ട പത്തനംതിട്ടക്കാര്‍ക്ക് നമസ്കാരം. രണ്ടരവര്‍ഷത്തെ പ്രവര്‍ത്തനം അവസാനിപ്പിച്ച് പോകുകയാണ്. രണ്ടര വര്‍ഷം നമ്മള് എല്ലാവരും ഒന്നിച്ച് ഒരുപാട് കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്.
2018 ജൂണ്‍ മൂന്നിനാണ് ഇവിടെ ഞാന്‍ ചുമതലയേറ്റത്. 2021 ജനുവരി 25ന് ഞാന്‍ മറ്റൊരു ഉത്തരവാദിത്വത്തിലേക്ക് മാറുകയാണ്.
മറ്റൊരു കളക്ടര്‍ ചുമതലയേറ്റെടുക്കും. ഞാന്‍ ഇവിടെ ഉണ്ടായിരുന്ന കാലയളവില്‍ നിങ്ങള്‍ക്കെല്ലാം അറിയുന്നപോലെ കുറേ ഏറെ പ്രശ്നങ്ങള്‍ നമ്മള്‍ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്.
ഒരു പക്ഷേ ചരിത്രത്തില്‍ ഇതുവരെ ഇല്ലാതിരുന്ന തരത്തിലുള്ള ഒരുപാട് പ്രശ്നങ്ങളാണ് നമുക്ക് അനുഭവിക്കേണ്ടി വന്നത്.
നമ്മള് എല്ലാവരും ഒറ്റക്കെട്ടായി ആ വിഷയങ്ങളൊക്കെ നേരിട്ടവരാണ്. ചുരുക്കി പറഞ്ഞാല്‍ 2018 ലെ വെള്ളപ്പൊക്കവും ശബരിമല പ്രശ്നവും, 2019ലെ ലോക്സഭാ ഇലക്ഷന്,2019ലെ വെള്ളപ്പൊക്കം, 2019കോന്നി ബൈ ഇലക്ഷന്,2019ലെ ശബരിമല ,2020ലെ കൊവിഡ്, പഞ്ചായത്ത് ഇലക്ഷന് ഇത്രയുമാണ് കഴിഞ്ഞ രണ്ടര വര്‍ഷങ്ങളായി നമ്മള്നേരിട്ട കാര്യങ്ങള്‍. ഇതില്‍ പലതും ചരിത്രത്തില്‍ മുമ്പ് ഇല്ലാത്ത കാര്യങ്ങളായിരുന്നു.
പോകുന്നതിന്റെ മുമ്പായി ഞാന്‍ ഇങ്ങനെയൊരു ലൈവ് വന്നതിന്റെ കാരണം ജില്ലയില്‍ എന്തെങ്കിലും ചെയ്യാന്‍ സാധിച്ചിട്ടുണ്ടെങ്കില്‍ അത് പതിനായിരക്കണക്കിന് വിവിധ മേഖലകളില്‍ ജോലി ചെയ്യുന്ന ആളുകളുടെ ആത്മാര്‍ത്ഥമായ സഹകരണം കൊണ്ടാണ്.
ഈ ആളുകളൊക്കെ പല തരത്തില്‍ സഹകരിച്ചിട്ടുള്ളതും സഹായിച്ചിട്ടുള്ളവരും ആണ്. എല്ലാവരെയും വിളിച്ച് നന്ദിപറയാനുള്ള സൗകര്യം ഇല്ലാത്തതുകൊണ്ട് ഒറ്റവാക്കില്‍ നന്ദി പറഞ്ഞിട്ട് പോകണം.
പിന്നെ അവസാനമായി നിങ്ങളോട് എല്ലാവരോടും ഒന്ന് സംസാരിച്ച്പോകണം എന്ന് കരുതി കൂടിയാണ് ലൈവില്‍ വന്നത്.
നിങ്ങള്‍ക്ക് എല്ലാവര്ക്കും അറിയുന്നത് പോലെ എന്റെ ഡിപ്പാര്‍ട്ട്മെന്റായ റവന്യൂഡിപ്പാര്‍ട്ട്മെന്റില്‍ ആയിരക്കണക്കിന് ആളുകളുണ്ട്. എന്നെ നിങ്ങള്‍ക്ക് അറിയാം. എന്നാല്‍ അറിയപ്പെടാത്ത നൂറുകണക്കിന് വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റുമുതല്‍ ഓഫീസ് അറ്റന്റര്‍ മുതല്‍ നൂറ് കണക്കിന് ആയിരക്കണക്കിന് ഉദ്യോഗസ്ഥര്‍ ഉണ്ട്.
വില്ലേജ് ഓഫീസര്‍മാര്‍ ഉണ്ട് തഹസീദാര്മാര്, ഡപ്യൂട്ടി തസഹസീദാര്മാര്, ഡെപ്യൂട്ടി കളക്ടര്‍മാര്‍, സബ്കളക്ടര്‍, എന്റെ എഡിഎം അങ്ങനെ നിരവധിപേര്‍. വലിയൊരു ടീമിന്റെ പ്രയത്നത്തിന്റെ ഫലമായാണ് കുറച്ചെങ്കിലും നന്നായി പ്രവര്‍ത്തിക്കാന്‍ സാധിച്ചത്.
കഴിഞ്ഞ മാര്‍ച്ച് ഏഴിനാണ് കൊവിഡ് പത്തനംതിട്ടയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇന്നുവരെ വീട്ടില്‍ പോലും പോകാതെ ജോലിചെയ്ത ആയിരക്കണക്കിന് ആരോഗ്യ പ്രവര്‍ത്തകരുണ്ട്. എല്ലാ ഡിപ്പാര്‍ട്ട്മെന്റിനോടും നന്ദിയുണ്ട്.
വാര്‍ഡ് മെമ്പര്‍മാര്‍ മുതലുള്ള ജനപ്രതിനിധികള്‍ ഒടുവില്‍ ഏറ്റവും പ്രിയപ്പെട്ട എം.പിമാര്‍ എം.എല്‍.എമാര്‍, ജില്ലയിലുള്ള മന്ത്രിമാര്‍ എല്ലാവരോടും നന്ദിയുണ്ട്. നമ്മുടെ കൂടെയുണ്ടായിരുന്ന ആയിരക്കണക്കിന് സംഘടനകള്‍ എന്റെ അറിവ് വെച്ച് പത്തനംതിട്ട ജില്ലയില്‍ ഒരോ ചെറിയ സ്ഥലത്തും സംഘടനകള്‍ ഉണ്ട്. വീട്ടമ്മാരുടെ കൊച്ചുകുട്ടികളുടെ, മുതിര്‍ന്നവരുടെ എന്‍ആര്‍ഐ സംഘടനകള്‍ അവരെല്ലാവരും കഴിയുന്ന വിധം സഹായിച്ചിട്ടുണ്ട്.
എന്റെ കൂടെ 2018 മുതല്‍ പ്രവര്‍ത്തിച്ച 10000ത്തോളം വരുന്ന വാളന്റീയര്‍മാര്‍. ഇത്രയും ആളുകള്ചേര്ന്നാണ് ജില്ലയിലെ 13 ലക്ഷം ആളുകള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചത്. നന്ദി പറയുക മാത്രമല്ല പോകുമ്പോള്‍ എല്ലാവരെയും ഒരു നിമിഷം ഓര്‍ത്തിട്ട് പോകാമെന്ന് കരുതി.
നമ്മള് എല്ലാവരും ഒന്നിച്ച് നിന്നതുകൊണ്ട് മാത്രം സ്വന്തമാക്കാന്‍ കഴിഞ്ഞ നേട്ടങ്ങളുണ്ട്. ഇനിയും ഒരു പക്ഷേ ഇതുപോലെ പ്രശ്നങ്ങളുണ്ടാകും. നമ്മള് ഉണ്ടാക്കിയെടുത്തത് ഒരു മാതൃകയാണ്. ചരിത്രത്തില്‍ ഇല്ലാത്ത പ്രതിസന്ധികള്‍ വരുമ്പോള്‍ ചരിത്രം ഇതുവരെ കാണാത്ത ഒത്തൊരുമയോടെ നമ്മള് അതിനെനേരിടുമെന്ന പാഠമാണ് കഴിഞ്ഞ രണ്ടര വര്‍ഷം കൊണ്ട് പഠിച്ചത്.
അതുകൊണ്ട് ഇനിയും നമ്മള്‍ക്ക് ഒന്നും ഭയപ്പെടാനില്ല. ഇതിലും വലുത് കണ്ടതാണ് പത്തനംതിട്ടക്കാര് എന്ന് മനസില്‍ വിചാരിച്ചിട്ട് ഒറ്റക്കെട്ടായി നിന്നാല്‍ മതി,ഇതിലും വലിയ പ്രശ്നങ്ങള്‍ വന്നാലും നേരിടാന്‍ കഴിയും.
നാടുവിട്ടൊന്നുംപോകുന്നില്ല, രണ്ടര മണിക്കൂര്‍ ദൂരത്തിനപ്പുറത്ത് തിരുവനന്തപുരത്ത് ഞാന്‍ ഉണ്ടാകും. നമ്മള് എല്ലാവരും ഒന്നിച്ചാണ് ഇനിയും പ്രവര്ത്തിക്കാനുണ്ടാകുക. ഞാന്‍ സാധാരണ ലൈവില്‍ വരിക ഒന്നുകില്‍ എന്തെങ്കില് വലിയ പ്രശ്നമുണ്ടാകുമ്പോഴാണ് അല്ലെങ്കില്‍ നിങ്ങളെ ഉപദേശിക്കാനായിരിക്കും അല്ലാതെ സമാധനത്തോടെ സംസാരിച്ച ഒരു ദിവസമായിരിക്കും ഇത്.
നിങ്ങള്‍ എല്ലാവരും വളരെ അധികം എന്നെ സ്നേഹിച്ചിട്ടുണ്ട്, സഹായിച്ചിട്ടുണ്ട്, എല്ലാ സ്നേഹത്തിനും സഹായത്തിനും നന്ദി, നിങ്ങള്‍ എന്നിലര്‍പ്പിച്ച വിശ്വാസം എന്റെ ഉത്തരവാദിത്വം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.
കളക്ടര്‍ ചെയ്യും ചെയ്യും എന്ന് നിങ്ങളെല്ലാവരും പറഞ്ഞപ്പോള്‍, പിന്നെ എനിക്ക് ചെയ്യാതിരിക്കാനാകില്ല. അങ്ങനെയൊക്കെയാണ് ഞാന്‍ എന്തെങ്കിലുമൊക്കെ ചെയ്തിട്ടുണ്ടാകുക. ഇനിയും നമുക്ക് എവിടെയെങ്കിലുംവച്ച് കാണാം.
പത്തനംതിട്ടകാര്‍ക്ക് എല്ലാവര്ക്കും എന്റെ മനസില്‍ ഒരു സ്ഥാനം ഉണ്ടാകും. ഞാന്‍ ഏത് പദവിയില്‍ എവിടെയായിരുന്നായാലും എന്തെങ്കിലും സഹായം ആവശ്യപ്പെട്ടാല്‍ പത്തനംതിട്ടക്കാരാണെങ്കില് എന്റെ പ്രിയപ്പെട്ട ജില്ലയിലെ ആളുകള്‍ എന്ന പരിഗണന ഉണ്ടാകും.
ജീവിതത്തില്‍ ഒരിക്കലും മറക്കാത്ത ഒരു പാട് അനുഭവപാഠങ്ങള്‍ തന്നതിന്, പത്തനംതിട്ടയില്‍ നിന്ന് പോകുമ്പോള്‍ ഏത് പ്രതിസന്ധിയെയും നേരിടാന്‍ എന്നെ പഠിപ്പിച്ചതിന്, ഒത്തൊരുമിച്ച് നിന്നാല്‍ ഏതൊരു പ്രതിസന്ധിയെയും നേരിടാനാകുമെന്ന് പഠിപ്പിച്ചതിന്, എന്റെ ഏറ്റവും പ്രിയപ്പെട്ട ആളുകളായി നിന്നതിന് എല്ലാവര്ക്കും നന്ദി.
ഇവിടെ ഇരുന്നത് ചെറിയ ടെന്ഷനില് ഒന്നുമല്ല. ചെയ്ത ജോലിക്ക് പ്രതിഫലം കിട്ടിയെന്ന് തോന്നിയത് നൂറ് കണക്കിന് ആളുകള്‍ എന്നെ കാണാന്‍ വന്നപ്പോഴാണ്.’ -നൂഹ് പറഞ്ഞു.