തിരുവനന്തപുരം: സംസ്ഥാന യുവജന ക്ഷേമ ബോർഡ് വൈസ് ചെയർമാൻ പി.ബിജു (43) അന്തരിച്ചു. ഹൃദയാഘാതത്തേ തുടർന്ന് ബുധനാഴ്ച രാവിലെ 8.15ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലായിരുന്നു അന്ത്യം.
കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ ബിജുവിന്റെ വൃക്കകൾ പ്രവർത്തനരഹിതമായിരുന്നു. പിന്നീട് കൊവിഡ് നെഗറ്റീവായെങ്കിലും ഹൃദയാഘാതത്തെ തുടർന്ന് ബുധനാഴ്ച രാവിലെ മരിക്കുകയായിരുന്നു. സംസ്കാരം പിന്നീട്.
സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗം കൂടിയായിരുന്നു പി. ബിജു. ശാരീരിക പരിമിതികൾ പോലും മറികടന്നായിരുന്നു ആർട്സ് കൊളജിലെ സാധാരണ പ്രവർത്തകനിൽ നിന്നും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി വരെയുള്ള വളർച്ച.
ഡിവൈഎഫ്ഐ സംസ്ഥാന ട്രഷറർ ആയതിന് പിന്നാലെയാണ് സംസ്ഥാന യുവജന ക്ഷേമ ബോർഡ് ഉപാധ്യക്ഷ പദത്തിലേക്ക് എത്തുന്നത്.