എവിടെയാണെങ്കിലും പി.സി. ജോര്‍ജ് പറയാനുള്ളത് പറയും. പുലിമുരുകനെപ്പോലും തോല്പിക്കുംവിധം പി.സി.ജോര്‍ജ് ഉറഞ്ഞുതുള്ളുന്നതാണ് കഴിഞ്ഞദിവസം ടിവി ചര്‍ച്ചയിലൂടെ ലോകം കണ്ടത്. മാതൃഭൂമി ന്യൂസിന്റെ സൂപ്പര്‍ പ്രൈംടൈമിലായിരുന്നു. പി.സിയും മറ്റൊരു വ്യവസായിയും തമ്മില്‍ കോര്‍ത്തത്. സോളാര്‍ അഴിമതിയുമായി ബന്ധപ്പെട്ട കാര്യങ്ങളായിരുന്നു ചര്‍ച്ചയ്ക്ക് ആധാരം. വ്യവസായി എം.കെ. കുരുവിളയായിരുന്നു പി.സിയുടെ നാക്കിന്റെ മൂര്‍ച്ചയറിഞ്ഞത്.
സരിതയ്ക്ക് പണംകൊടുത്തതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പറയുന്നതിനിടെയായിരുന്നു സംഭവം. പണം കൊടുത്ത കാര്യം കുരുവിള തന്നോട് പറഞ്ഞിട്ടുണ്ടെന്നു പറഞ്ഞപ്പോള്‍ സരിതയെ താന്‍ നേരിട്ട് കണ്ടിട്ടു പോലുമില്ലെന്നും അയാളുടെ തലയ്ക്ക് വട്ടാണെന്നും കുരുവിള പ്രതികരിച്ചു. ഇതാണ് ജോര്‍ജിനെ പ്രകോപിപ്പിച്ചത്. പിസി ജോര്‍ജ് ഉദ്ദേശിച്ചത് തന്നെ ആയിരിക്കില്ലെന്ന് പറഞ്ഞ കുരുവിള അയാള്‍ ഏത് ഭ്രാന്താശുപത്രിയില്‍ നിന്നാണ് ഇറങ്ങി വന്നതെന്ന് ചോദിച്ചു. തന്റെ *** ഭ്രാന്താശുപത്രിയില്‍ നിന്നാണ് വന്നതെന്നായിരുന്നു പിസിയുടെ മറുപടി. വീഡിയോ കണ്ടുനോക്കൂ…