അര്ജുനന് മാഷ് എനിക്ക് വെറുമൊരു സംഗീതസംവിധായകനായിരുന്നില്ല. എനിക്കദ്ദേഹം ഈശ്വരനായിരുന്നു. അദ്ദേഹം ഗുരുവായൂരപ്പനില്‍ ലയിക്കുകയാണുണ്ടായത്.
അദ്ദേഹത്തിന് മരണമില്ല. അദ്ദേഹം നമുക്ക് തന്ന പാട്ടുകള്‍ക്കും. കുറേ നല്ല പാട്ടുകള്‍ മാഷെന്നെക്കൊണ്ട് പാടിച്ചു. ഒരുപാട് നല്ലകൂട്ടുകെട്ടുകളില് നല്ല ഗാനങ്ങള്‍ പാടാനായതും എന്റെ ഭാഗ്യം. മലയാള സിനിമയ്ക്ക് സംഗീതസംവിധായകനെ മാത്രമല്ല നഷ്ടമായിരിക്കുന്നത്. നല്ലൊരു മനുഷ്യനെയാണ്.
റെക്കോര്‍ഡിംഗ് സ്റ്റുഡിയോവില്‍ അദ്ദേഹം വളരെ സൗമ്യനായിരുന്നു. ഇടക്കിടെ അദ്ദേഹത്തെ പോയി കാണാറുണ്ടായിരുന്നു. അദ്ദേഹത്തിന്റെ പിറന്നാളിന് കൊച്ചിയില്‍ ഒരു പരിപാടി ആസൂത്രണം ചെയ്തിട്ടുണ്ടായിരുന്നുവെങ്കിലും കോവിഡും ലോക്ഡൗണും കാരണം അത്് വേണ്ടെന്ന് വെച്ചു.
അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെ ദു:ഖത്തില്‍ പങ്കുചേരുന്നു. അദ്ദേഹത്തിന്റെ ആത്മാവിന് ശാന്തി കിട്ടാന്‍ പ്രാര്‍ഥിക്കുന്നു.