അഴീക്കോട് ഫ്ളക്സ് ബോര്ഡ് പ്രത്യക്ഷപ്പെട്ടതില് പ്രതികരണവുമായി പി.ജയരാജന്. പാര്ട്ടിയില് ഭിന്നതയുണ്ടെന്ന് വരുത്താനുള്ള വലതുപക്ഷത്തിന്റെ ശ്രമമാണിതെന്ന് പി.ജയരാജന് ഫേസ്ബുക്കില് കുറിച്ചു.
അഴീക്കോട് സൗത്ത് കാപ്പിലപീടികയിലെ വഴിയോരത്താണ് ബോര്ഡ് സ്ഥാപിച്ചത്. ‘ഒരു കമ്യൂണിസ്റ്റിന്റെ കയ്യില് രണ്ടു തോക്കുകള് ഉണ്ടായിരിക്കണം, ഒന്ന് വര്ഗ ശത്രുവിനു നേരെയും രണ്ട് സ്വന്തം നേതൃത്വത്തിനു നേരെയും’ എന്നെഴുതിയതാണ് ബോര്ഡ്.
ബോര്ഡില് പി.ജയരാജന് കൈവീശി അഭിവാദ്യം ചെയ്യുന്ന ചിത്രവുമുണ്ട്. ഇ പി ജയരാജന് എതിരെ പി.ജയരാജന് സംസ്ഥാന കമ്മിറ്റിയില് സാമ്പത്തിക ആരോപണം ഉന്നയിച്ചതിന് പിന്നാലെയാണ് ഫ്ളക്സ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
ഇതിനു മുന്പ് സിപിഎം കണ്ണൂര് ജില്ല സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റിയപ്പോഴും സംസ്ഥാന സെക്രട്ടറിയേറ്റില് ഉള്പ്പെടുത്താതിരുന്നപ്പോഴും ജയരാജനെ അനുകൂലിച്ച് ഫ്ളക്സ് ബോര്ഡുകള് കണ്ണൂരില് പ്രത്യക്ഷപ്പെട്ടിരുന്നു.