കൊയിലാണ്ടി: വടകര ലോക്സഭാ മണ്ഡലത്തിൽ കണ്ണൂർ ജില്ലാ സെക്രട്ടറിയായ പി.ജയരാജനെ സ്ഥാനാർഥിയാക്കാനുള്ള തീരുമാനം കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ എതിർപ്പ് മറികടന്നാണെന്ന് സൂചന സിപിഎം. ജില്ലാ കമ്മിറ്റി മുഹമ്മദ് റിയാസിനെയായിരുന്നു സ്ഥാനാർഥിയായി ആവശ്യപ്പെട്ടത്.
എന്നാൽ സംസ്ഥാന കമ്മിറ്റി തീരുമാനം കോഴിക്കോട് ജില്ലാ കമ്മിറ്റിയെ അടിച്ചേൽപ്പിക്കുകയായിരുന്നു എന്നാണ് പറയുന്നത്. പി.ജയരാജന്റെ സ്ഥനാർത്ഥിത്വത്തിനെതിരെ ജില്ലാ കമ്മിറ്റിയിൽ വിമർശനമുയർന്നിരുന്നതായും പറയപ്പെടുന്നു. കാരണം വർഷങ്ങളായി വടകര മണ്ഡലത്തിൽ കണ്ണൂർ ലോബിയാണ് സ്ഥാനാർഥിയെ തീരുമാനിക്കുന്നതെന്നാണ് പറയുന്നത്.
നേരത്തെ മത്സരിച്ച ഒ.ഭരതൻ, എ.എം.ഷംസീർ ,എ.കെ.പ്രേമജം ഇവരെല്ലാം കണ്ണൂർ ജില്ലക്കാരായിരുന്നു.സതീദേവിയെ മൽസരിപ്പിച്ചെങ്കിലും, പി. ജയരാജന്റെ സഹോദരിയായിരുന്നു. സഹോദരിക്ക് ശേഷം സഹോദരനെ സ്ഥാനാർഥിയാക്കിയതിലും. പ്രാദേശിക തലങ്ങളിൽ എതിർപ്പുയർന്നതായാണ് വിവരം.
കോഴിക്കോട് ജില്ലയിൽ തന്നെ നിരവധി നേതാക്കൾ ഉണ്ടായിട്ടും പി.ജയരാജനെ സ്ഥാനാർഥിയാക്കിയത് ജില്ലയിലെ നേതാക്കളെ നിഷ്പ്രഭമാക്കുന്ന തരത്തിലായിരുന്നു തീരുമാനമെന്നാണ് പറയുന്നത്. മുന്നണി ഘടകകക്ഷികളായ സിപിഐക്കും, ജനതാദളിനും ജയരാജനെ സ്ഥാനാർഥിയാക്കിയതിൽ എതിർപ്പുണ്ടെന്നാണ് പറയുന്നത്.